ജെ.​എ​ന്‍.​യുവില്‍ ഗുണ്ടാ ​ആ​ക്ര​മണം ; വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ക്കും അദ്ധ്യാപകര്‍ക്കും ​പ​രി​ക്കേറ്റു

മുഖംമൂടി ധാരികള്‍ ഉള്‍പ്പെടെ ആയുധമേന്തിയ നൂറോളം ഗുണ്ടകള്‍ ജ​വ​ഹ​ര്‍​ലാ​ല്‍​ ​നെ​ഹ്‌​റു​ ​സ​ര്‍​വ​ക​ലാ​ശാ​ലാ​ ​കാ​മ്ബ​സി​ല്‍​ ​ഇരച്ചുകയറി വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും ക്രൂരമായി തല്ലിച്ചതച്ചു.​ ജെ.​എ​ന്‍.​യു​ ​വി​ദ്യാ​ര്‍​ത്ഥി​ ​യൂ​ണി​യ​ന്‍​ ​പ്ര​സി​ഡ​ന്റ് ​ഐ​ഷി​ ​ഘോ​ഷ് ​അ​ട​ക്കം 35 വിദ്യാര്‍ത്ഥികള്‍ക്കും 15 അദ്ധ്യാപകര്‍ക്കും പരിക്കേറ്റു.25 വിദ്യാര്‍ത്ഥികളുടെ പരിക്ക് ഗുരുതരമാണ്.ഹോ​സ്‌​റ്റ​ല്‍​ ​ഫീ​സ് ​വ​ര്‍​ദ്ധ​ന​യ്ക്കെ​തി​രെ​ ര​ണ്ടു​ ​മാ​സ​മാ​യി​ ​തു​ട​രു​ന്ന​ ​പ്ര​തി​ഷേ​ധ​വു​മാ​യി​ ​ബ​ന്ധപ്പെ​ട്ട് ഡ​ല്‍​ഹി​ ​ജ​വ​ഹ​ര്‍​ലാ​ല്‍​ ​നെ​ഹ്‌​റു​ ​സ​ര്‍​വ​ക​ലാ​ശാ​ലാ​ ​കാ​മ്ബ​സി​ല്‍​ ​വി​ദ്യാ​ര്‍​ത്ഥി​ ​യൂ​ണി​യ​ന്‍​ ​പ്ര​വ​ര്‍​ത്ത​ക​രും​ ​എ.​ബി.​വി.​പി​ ​പ്ര​വ​ര്‍​ത്ത​ക​രും​ ഇന്നലെ ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെ വൈകിട്ട് ആറ് മണിയോടെയാണ് ലാ​ത്തി​യും​ ​ഹോ​ക്കി​ ​സ്‌​റ്റി​ക്കും​ ​ഇ​ഷ്‌​ടി​ക​ക​ളു​മാ​യി​ എത്തിയ സംഘം.സബര്‍മതി ഹോസ്റ്റല്‍, മഹി മാണ്ഡ്വി ഹോസ്റ്റല്‍, പെരിയാര്‍ ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ അക്രമം അഴിച്ചുവിട്ടത്.വളഞ്ഞിട്ടുള്ള ആക്രമണത്തില്‍ ത​ല​യ്ക്ക് ​ആ​ഴ​ത്തി​ല്‍​ ​പ​രി​ക്കേ​റ്റ​ ​ഐ​ഷി​​ ​എ​യിം​സ് ​ആ​ശു​പ​ത്രി​യി​ല്‍​ ​ചികിത്സയിലാണ്.മലയാളി അദ്ധ്യാപകനും ഇ.എം.എസിന്റെ കൊച്ചുമകനുമായ അമീദ് പരമേശ്വരന്‍, അദ്ധ്യാപികയായ സുചിത്രസെന്‍ എന്നിവര്‍ക്കും പരിക്കേറ്റു.എ.​ബി.​വി.​പി​ ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പം​ ​പു​റ​ത്തു​നി​ന്നെ​ത്തി​യ​ ​ഗു​ണ്ട​ക​ളും​ ​ചേ​ര്‍​ന്നാ​ണ് ​അ​ക്ര​മം​ ​അ​ഴി​ച്ചു​വി​ട്ട​തെ​ന്ന് ​വി​ദ്യാ​ര്‍​ത്ഥി​ ​യൂ​ണി​യ​ന്‍​ ​ആ​രോ​പി​ച്ചു.​ ​അ​തേ​സ​മ​യം,​ ​അ​ക്ര​മ​ത്തി​നു​ ​പി​ന്നി​ല്‍​ ​ഇ​ട​തു​ ​സം​ഘ​ട​ന​ക​ളാ​ണെ​ന്ന് ​എ.​ബി.​വി.​പി​യും​ ​പ്ര​സ്‌​‌​താ​വി​ച്ചു.​ ​അക്രമത്തില്‍ പ്രതിഷേധിച്ച്‌ വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി പൊലീസ് ആസ്ഥാനം ഉപരോധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: