പൂന്തുരുത്തി മുച്ചിലോട്ട് പെരുങ്കളിയാട്ടം തെയ്യവും തിരശ്ശീലയും അരങ്ങേറി

പയ്യന്നൂർ: പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി സുവനീർ പത്രാധിപ സമിതി സംഘടിപ്പിച്ച തെയ്യവും തിരശ്ശീലയും പരിപാടി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഷേണായി സ്ക്വയറിൽ നടന്നു.പി കെ സുരേഷ്കുമാറിന്റെ അധ്യക്ഷതയിൽ ആഘോഷ കമ്മിറ്റി ചെയർമാൻ എച്ച് എൽ ഹരിഹര അയ്യർ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. തെയ്യങ്ങളെ തിരശ്ശീലയിൽ എത്തിച്ച് ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ നേടിയ മനോജ് കാന, പ്രദീപ് ചൊക്ലി, എം ടി അന്നൂർ, ചന്ദ്രൻ നരിക്കോട് തുടങ്ങിയവർ പ്രേക്ഷകരുമായി സംവദിച്ചു.ആഘോഷ കമ്മിറ്റി വർക്കിങ്ങ് ചെയർമാൻ പി എ സന്തോഷ്, ജനറൽ കൺവീനർ പി തമ്പാൻ, പി മോഹനൻ, ദിനേശൻ വടക്കിനിയിൽ, വി നന്ദകുമാർ, കെ ടി സഹദുള്ള, എൻ വി പത്മനാഭൻ, എം പ്രസാദ്, ഇ വി പ്രദീപൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: