സിസ്റ്റര്‍ ഇന്നസെന്റ് അയ്യങ്കാനാലിന്റെ സന്യാസ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു.

പയ്യാവൂർ: ആയുര്‍വേദ പച്ചമരുന്നു പ്രകൃതി ചികിത്സാ രംഗത്ത് പ്രശസ്തയായ സിസ്റ്റര്‍ ഇന്നസെന്റ് അയ്യങ്കാനാല്‍ സന്യാസ വ്രത സമർപ്പണ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു .സ്വാതന്ത്ര സമര സേനാനിയും,പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന ചെമ്പേരിയിലെ പരേതരായ അയ്യങ്കാനാല്‍ ജോസഫ്‌ – ഏലിയാമ്മ ദമ്പതികളുടെ മകളായി 1944 ഏപ്രിൽ 11 ന് ജനിച്ചു.പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മിഷനറി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (എം എസ് എം ഐ) സന്യാസ സമൂഹത്തിൽ ചേരുകയും 1969 ജനുവരി 5ന് വ്രത വാഗ്ദാനം ചെയ്ത് സന്യാസം സ്വീകരിക്കുകയും ചെയ്തു. സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് കൂട്ടുംമുഖം ലിസിഗിരി ചെറുപുഷ്പം പള്ളിയിൽ ഫാ.ജോൺ കാര്യത്തിലിന്റെ മുഖ്യകാർമ്മികത്വത്തിൽ സമൂഹബലി നടത്തി.തുടർന്ന് പള്ളി അങ്കണത്തിൽ നടന്ന സുവർണ്ണ ജൂബിലി സ്നേഹസംഗമം കെ.സി.ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. മോൺ.മാത്യൂ എം.ചാലിൽ അധ്യക്ഷത വഹിച്ചു. മാനന്തവാടി മേരിമാതാ കോളേജ് മാനേജർ ഫാ.ജോർജ് മൈലാടൂർ, പ്രൊവിൻഷ്യാൽ സുപ്പീരിയർ സിസ്റ്റർ ജോസി അഗസ്റ്റിൻ, എം എസ് എം ഐ മുൻ ജനറൽ സിസ്റ്റർ ലിറ്റീഷ്യ, കൗൺസിൽ അംഗം പ്രിൻസൺ പന്തലൂക്കാരൻ, ശ്രീകണ്ഠാപുരം മുനിസിപ്പൽ കൗൺസിലർ വർഗീസ്, ഫാ.ജോമോൻ അയ്യങ്കാനാൽ, അഗസ്റ്റിൻ ജോസഫ് അയ്യങ്കാനാൽ എന്നിവർ പ്രസംഗിച്ചു.തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് വീട്ടിലെത്തി ആശംസകൾ നേർന്നു.
വിവിധ മേഖലകളിൽ പ്രഗൽഭ്യം തെളിയിച്ച കുടുബാംഗങ്ങളെയും, സിസ്റ്റർ ഇന്നസെന്റിനൊപ്പം രജത- സുവർണ ജൂബിലി ആഘോഷിക്കുന്ന എം എസ് എം ഐ സഭാംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: