പഴയങ്ങാടിയില്‍ കാര്‍ ഇടിച്ച്‌ ആറു വയസ്സുകാരന്‍ മരിച്ച സംഭവം: കോളേജ് വിദ്യാര്‍ത്ഥിക്കെതിരെ പൊലീസ് കേസെടുത്തു

പഴയങ്ങാടിയില്‍ കാര്‍ ഇടിച്ച്‌ ആറു വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ വാഹനമോടിച്ച കോളേജ് വിദ്യാര്‍ത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. മാട്ടൂല്‍ സ്വദേശി 19 കാരനായ മുഹമ്മദലിയുടെ പേരിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വെള്ളിയാഴ്ച്ച വൈകീട്ട് നാലരയോടെയാണ് റോഡരികില്‍ കളിച്ച്‌ കൊണ്ടിരിക്കുകയായിരുന്ന സഹോദരങ്ങള്‍ക്ക് നേരെ കാര്‍ പാഞ്ഞുകയറിയത്. അപകടത്തില്‍ ശ്രീനാഥ് എന്ന ആറു വയസ്സുകാരന്‍ മരിക്കുകയും സഹോദരന്‍ ലോഗേഷിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വിദ്യാര്‍ത്ഥികള്‍ ഇരുചക്ര, നാലുചക്ര വാഹനങ്ങള്‍ നിയന്ത്രണമില്ലാതെ ഓടിക്കുന്നതാണ് ഇത്തരം അപകടങ്ങള്‍ക്ക് ഇടയാക്കുന്നതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: