ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക് സ്കൂട്ടർ
പി സന്തോഷ് കുമാർ എംപിയുടെ പ്രാദേശിക വികസന നിധിയിൽ ഉൾപ്പെടുത്തി കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് 14ലെ രണ്ട് ഭിന്നശേഷിക്കാർക്കും കണ്ണൂർ കോർപറേഷൻ എടക്കാട് വാർഡിലെ രണ്ട് ഭിന്നശേഷിക്കാർക്കും സൈഡ് വീൽ ഘടിപ്പിച്ച ഇലക്ട്രിക് സ്കൂട്ടർ നൽകുന്നു. 40 ശതമാനമോ അതിൽ കുടുതലോ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം. എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഭിന്നശേക്ഷി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ്, എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ ഡിസംബർ ഒമ്പതിന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. ഫോൺ: 8281999015.