ഭാര്യ മാതാവിനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച യുവാവിനെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു

തളിപ്പറമ്പ്.ഭാര്യ മാതാവിനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച യുവാവിനെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. കുറ്റിക്കോലിലെ കക്കോട്ടകത്ത് വീട്ടില്‍ കെ.മുഹമ്മദ് റാഷിദ്(31)നെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ്ചെയ്തത്.
ഭാര്യാ ഗൃഹത്തിലെത്തിയ യുവാവ് പ്രകോപനമില്ലാതെ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. ഇതു തടയാന്‍ ചെന്ന ഭാര്യാമാതാവിനെയാണ് പ്രതി മരപ്പട്ടിക കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്പിച്ചത്.
ഞാറ്റുവയലിലെ എസ്.പി ഹൗസില്‍ ഉമ്മറിന്റെ ഭാര്യ അസ്മ(55)ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ഒന്നിന്വൈകുന്നേരം ആറിനാണ് സംഭവം. തലയ്ക്ക് പരിക്കേറ്റ അസ്മ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.