ഇരിട്ടി ബാരാപ്പോൾ പുഴയോരത്ത് തലയോട്ടിയും അസ്ഥിയും കണ്ടെത്തി

ഇരിട്ടി : ബാരാപുഴയുടെ ഭാഗമായ കോളിക്കടവ് തെങ്ങോലയിൽ പുഴയോരത്ത് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി . കളിക്കുന്നതിനിടയിൽ തുരുത്തിലെ പൊന്തക്കാടുകൾക്കിടയിൽ അകപ്പെട്ട പന്ത് എടുക്കാൻ പോയകുട്ടികളാണ് തലയോട്ടിയും അസ്ഥികൂടവും കാണുന്നത് . ഇതിന് സമീപത്തായി വസ്ത്രവും കണ്ടെത്തിയിട്ടുണ്ട് .
വിവരം അറിയിച്ചതിനെത്തുടർന്ന് ഇരിട്ടി പ്രിൻസിപ്പൽ എസ്ഐ ദിനേശൻ കൊതേരിയും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ശനിയാഴ്ച ഫോറൻസിക് വിദഗ്ധർ എത്തി പരിശോധന നടത്തിയ ശേഷം കൂടുതൽ പരിശോധനയ്ക്കായി ഇവ പരിയാരം കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിലേക്ക് മാറ്റും .
മൂന്നുമാസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മറ്റെവിടെ നിന്നെങ്കിലും ഒഴുകിയെത്തിയ മൃതദേഹം തുരുത്തിൽ കുടുങ്ങി കിടന്നതാണോ എന്നും സംശയിക്കുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: