ഫാത്തിമ ലത്തീഫിന്റെ മരണം ; സി ബി ഐ അന്വേഷിക്കും

ഫാത്തിമ ലത്തീഫിന്റെ മരണം സംബന്ധിച്ച കേസില്‍ സിബിഐ അന്വേഷണത്തിന് തയ്യാറാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉറപ്പ്. ഫാത്തിമ ലത്തീഫിന്റെ കുടുംബം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങളും പരിശോധിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി.ഒരാഴ്ചക്കുള്ളില്‍ അന്വേഷണ ഉത്തരവിറക്കുമെന്നും അമിത് ഷാ ഉറപ്പ് നല്‍കി. ഫാത്തിമയുടെ കുടുംബം പ്രധാനമന്ത്രിക്ക് നിവേദനവും നല്‍കും. ഐഐടികളില്‍ നടന്ന മരണങ്ങളും അന്വേഷിക്കും.നവംബര്‍ ഒമ്ബതിനാണ് ഫാത്തിമ ലത്തീഫിനെ ആത്മഹത്യ ചെയ്ത നിലയില്‍ ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയത്. ഫാത്തിമയുടെ മൊബൈല്‍ ഫോണിലെ ആത്മഹത്യാക്കുറിപ്പ് വൈറലായിരുന്നു. അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനാണ് മരണത്തിന് ഉത്തരവാദി എന്നായിരുന്നു ഫോണില്‍ എഴുതിയിരിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: