ഇന്ന് ലോക മണ്ണ് ദിനം

ലോകം ഇന്ന് ഭക്ഷ്യ കാര്‍ഷിക സംഘടന (FAO) യുടെ നേതൃത്വത്തില്‍ മണ്ണ് ദിനം ആചരിക്കുകയാണ് . 2002 മുതലാണ് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ മണ്ണ് ദിനം ആചരിച്ച് തുടങ്ങിയത്.നുഷ്യന്റെ നിലനില്‍പിന് വായുവും വെള്ളവും പോലെ അത്യാവശ്യമാണ് മണ്ണും. നല്ല മണ്ണിന്റെ പ്രാധാന്യമറിയുന്നവരാണ് ഓരോ കര്‍ഷകനും. ഭൂമിയുടെ കുടയാകുന്ന ചെടികള്‍ക്ക് വളരാന്‍, മുഷ്യന്റെ ആഹാരമാകുന്ന പച്ചക്കറികളുടെ ഉത്പാദനത്തിന് എല്ലാം നല്ല മണ്ണ് കൂടിയേ തീരു.പ്ലാസ്റ്റിക്ക് പാക്കറ്റുകളും ഫാക്ടറികളില്‍ നിന്ന് പുറം തള്ളുന്ന വിഷവസ്തുക്കളുമാണ് ഇന്ന് ഭൂമിയുടെ മേല്‍മണ്ണ്. കൃഷിയ്ക്ക് ആവശ്യം മേല്‍മണ്ണാണെന്നിരിക്കെ രാസ കീടനാശിനികളുടേയും രാസ വളങ്ങളുടെയും ഉപയോഗം മൂലം അതും ഉപയോഗിക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു.മണ്ണ് നശിക്കുന്നതിലൂടെ അതില്‍ കാണപ്പെടുന്ന കോടാനുകോടി സൂക്ഷമ ജീവികളും നശിക്കും. പണ്ട് നാട്ടിന്‍പുറങ്ങളിലെ പാടങ്ങളിലും പറമ്പുകളിലും സുലഭമായി കണ്ടിരുന്ന മണ്ണിര എന്ന കര്‍ഷക ബന്ധു ഇന്ന് അപൂര്‍വ്വ കാഴ്ചയാണ്. വളക്കൂറുള്ള മണ്ണ് നിര്‍മ്മിക്കുന്നതില്‍ ഇവയ്ക്ക് വലിയ പങ്കുണ്ടായിരുന്നു. മണ്ണ് മലിനമായതോടെയാണ് മണ്ണിര നമ്മുടെ പറമ്പുകളില്‍നിന്ന് അപ്രത്യക്ഷമായത്.മണ്ണ് ഇന്ന് കച്ചവട വസ്തുവാണ്. സ്വന്തം കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപേകുന്നത് അറിയുന്നില്ല എന്ന പഴമൊഴി മണ്ണിനു തന്നെ ആവശ്യമായി വന്നിരിക്കുകയാണ്. കോടാനുകോടി വര്‍ഷങ്ങളിലൂടെ രൂപ്പപ്പെടുന്ന മണ്ണ് നിമിഷങ്ങള്‍കൊണ്ടാണ് നാം മനുഷ്യര്‍ തൂക്കി വില്‍ക്കുന്നത്. പ്രാകൃതികമായ അവസ്ഥകളും മാനുഷികമായ ചെയ്തികളാണ് മണ്ണിന്റെ അന്തകനായിക്കൊണ്ടിരിക്കുന്നത്.മണ്ണൊലിപ്പാണ് മേല്‍മണ്ണിന്റെ മറ്റൊരു ശത്രു ചരിഞ്ഞ ഭൂപ്രകൃതിയുള്ളകേരളത്തില്‍ നിന്നുമാത്രം പ്രതിവര്‍ഷം ഹെക്ടറിന് ആറു ടണ്ണോളം മണ്ണാണ് ഒഴുകിപ്പോകുന്നതെന്നത് മനസ്സിലാക്കിയാല്‍ മണ്ണൊലിപ്പിന്റെ രൂഷത നമുക്ക് മനസ്സിലാക്കാം.മരങ്ങള്‍ നട്ടുപിടിപ്പിക്കുക, പരമാവധിവെള്ളം ഭൂമിയില്‍ താഴാന്‍ അനുവദിക്കുക,കയര്‍ഭൂവസ്ത്രം വിരിക്കുക, തികച്ചുംജൈവകൃഷിമാത്രം അനുവര്‍ത്തിക്കുക, മാരക കീട,കളനിശികള്‍ മണ്ണില്‍ പ്രയോഗിക്കാതിരിക്കുക തുടങ്ങിയവയാണ് മണ്ണ് സംരക്ഷണത്തിനായി നാം ചെയ്യേണ്ടത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: