എം.പി. ഫണ്ട്: മുച്ചക്ര സ്‌കൂട്ടർ വിതരണം ചെയ്തു

പി കെ ശ്രീമതി ടീച്ചർ എം പിയുടെ പ്രാദേശിക വികസനനിധിയിൽ ഉൾപ്പെടുത്തി അംഗപരിമിതർക്ക് മുച്ചക്ര സ്‌കൂട്ടർ വിതരണം ചെയ്തു. കണ്ണൂർ കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ എം.പി ഉദ്ഘാടനം നിർവഹിച്ചു. സാമൂഹ്യനീതി വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി 40 ശതമാനത്തിനു മുകളിൽ അംഗപരിമിതരായവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ ആറ് പേർക്കാണ് വാഹനം നൽകിയത്. ഗുണഭോക്താക്കളായ സി വി ദിനേശൻ, വി അലി, കെ പി മുനീർ, പി യു മത്തായി, എസ് ശ്രിജു, യു കെ മിഥിലാജ് എന്നിവർ എം പിയിൽ നിന്നും താക്കോൽ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ. പ്രകാശൻ എന്നിവർ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: