കണ്ണോത്ത് വനം ഡിപ്പോയിൽ മറയൂർ ചന്ദനം ലഭിക്കും

സംസ്ഥാന വനം വകുപ്പിന്റെ കോളയാട് കണ്ണോത്ത് ഗവ. തടിവിൽപന ഡിപ്പോയിൽനിന്ന് മറയൂർ ചന്ദനം ലഭ്യമാണെന്ന് ഡിപ്പോ ഓഫീസർ അറിയിച്ചു. പാൻകാർഡ് പകർപ്പ് ഹാജരാക്കി പൊതു ജനങ്ങൾക്ക് ഒരു കിലോഗ്രാം വരെയും ക്ഷേത്രങ്ങൾക്കും ലൈസൻസുള്ള ആരോഗ്യസ്ഥാപനങ്ങൾക്കും ആവശ്യാനുസരണവും  ചന്ദനം വാങ്ങാവുന്നതാണ്. കണ്ണോത്ത് ഡിപ്പോയിൽനിന്ന് ഡിസംബർ മാസത്തെ തേക്ക് ലേലം 20ന് നടക്കും. വീടു നിർമ്മിക്കുന്നതിനും ഫർണ്ണിച്ചർ നിർമ്മാണത്തിനും മറ്റുമായി മരക്കച്ചവടക്കാർക്കും മറ്റുള്ളവർക്കും തടികൾ പരിശോധിച്ച് ലേലത്തിൽ പങ്കെടുക്കാം. ഇ-ഓക്ഷനിൽ പങ്കെടുക്കുന്നവർക്ക് രജിസ്‌ട്രേഷൻ സൗകര്യം ഓഫീസിൽ ലഭ്യമാണ്. ഫോൺ: 0490 2302080, 8547602859

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: