തളിപ്പറമ്പ് മണ്ഡലത്തിലെ നീർത്തട മാസ്റ്റർ പ്ലാൻ പ്രകാശിതമായി

തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ നീർത്തട മാസ്റ്റർ പ്ലാൻ മുഖ്യമന്ത്രി പിണറായി വിജയൻ കൃഷി മന്ത്രി വിഎസ് സുനിൽകുമാറിന് നൽകി പ്രകാശനം ചെയ്തു. ലോക മണ്ണ് ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ നടന്ന സംസ്ഥാനത തല ഉദ്ഘാടന വേദിയിലാണ് മാസ്റ്റർ പ്ലാൻ പ്രകാശിതമായത്. പ്രളയകാലത്ത് പ്രാദേശിക വികസനത്തിൽ മാതൃകയായാണ് തളിപ്പറമ്പ് മണ്ഡലത്തിൽ നീർത്തട മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. മണ്ഡലത്തിലെ തദേശസ്വയംഭരണ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് നടത്തുന്ന വിവിധ വികസന പ്രവർത്തനങ്ങൾക്കാവശ്യമായ വിവര ശേഖരണമാണ് മാസ്റ്റർ പ്ലാനിലൂടെ ലഭ്യമാകുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് മണ്ഡലാടിസ്ഥാനത്തിൽ നീർത്തട മാസ്റ്റർ പ്ലാൻ തയ്യാറാകുന്നത്. ജെയിംസ് മാത്യു എംഎൽഎ നടപ്പാക്കുന്ന സമൃദ്ധി പദ്ധതിയുടെ തുടർച്ചയായാണ് കിലയുടെ സഹായത്തോടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്.
ചടങ്ങിൽ മന്ത്രി വി എസ് സുനിൽകുമാർ അധ്യക്ഷനായി. എംഎൽഎമാരായ കെ മുരളീധരൻ, ജെയിംസ് മാത്യു, തിരുവനന്തപുരം മേയർ വി കെ പ്രശാന്ത്, ഹരിതകേരള മിഷൻ ചെയർപേഴ്സൺ ഡോ. ടിഎൻ സീമ, അഡ്വ രാഖി രവികുമാർ, ഡോ അജയകുമാർ വർമ, പി കെ ജയശ്രീ, പിഎസ് രാജീവ്, പാളയം രാജൻ എന്നിവർ സംസാരിച്ചു. പ്രളയാനന്തരം മണ്ണിലെ മാറ്റങ്ങളും പരിപാലന മുറകളും എന്ന വിഷയത്തിൽ ഡോ സാം ടി കുറുന്തോട്ടിക്കലും കാലാവസ്ഥ വ്യതിയാനത്തിൽ മണ്ണ് പരിപാലനത്തിന്റെ പങ്ക് എന്ന വിഷയത്തിൽ ഡോ മാലിനിയും വിഷയാവതരണം നടത്തി. പ്രിൻസിപ്പൽ സെക്രട്ടറി ഡി കെ സിംഗ് ഐഎഎസ് സ്വാഗതവും മണ്ണ് പര്യവേഷണ വകുപ്പ് ഡയരക്ടർ ജെ ജസ്റ്റിൻ മോഹൻ നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: