ചരിത്രത്തിൽ ഇന്ന്: ഡിസംബർ 5

ഇന്ന് അന്താരാഷ്ട്ര മണ്ണ് ദിനം…

ദേശീയ മാതൃ സുരക്ഷാ ദിനം..

അന്താരാഷ്ട്ര വളണ്ടിയർ ദിനം….

1812.. തിരുവിതാം കൂറിൽ അടിമത്തവ്യാപാരം നിർത്തലാക്കി റാണി ഗൗരി ലക്ഷ്മി ബായ് ഉത്തരവ് പുറപ്പെടുവിച്ചു…

1932- ആൽബർട്ട് ഐൻസ്റ്റൈന് യു എസ് പൗരത്വം ലഭിച്ചു

1933- 1920ൽ 13 മത് ഭരണഘടനാ ഭേദഗതി പ്രകാരം അമേരിക്കയിൽ നടപ്പാക്കിയ സമ്പൂർണ്ണ മദ്യനിരോധനം 21മത് ഭേദഗതി പ്രകാരം റദ്ദാക്കി

1977- ട്രിപ്പൊളി കരാറിൽ പ്രതിഷേധിച്ച് പ്രസിഡണ്ട് അൻവർ സാദത്തിന്റെ നിർദേശപ്രകാരം ഈജിപ്ത് അറബ് രാജ്യങ്ങളുമായി നയതന്ത്ര ബന്ധം വിച്ഛേദിച്ചു..

2005- 2004 ലെ സിവിൽ പാർട്നർഷിപ്പ് ആക്ട് ബ്രിട്ടനിൽ നിലവിൽ വന്നു.

ജനനം

1868- ആർനോൾഡ് സമ്മർഫീൽഡ് – ജർമൻ ഭൗതിക ശാസ്ത്രജ്ഞൻ.. 84 തവണ nobel nomination നേടിയെങ്കിലും ഒരിക്കലും അവാർഡ് കിട്ടിയില്ല..

1901- വാൾട്ട് ഡിസ്നി – ഡിസ്നി ലാന്റ് സ്ഥാപകൻ – അമേരിക്കൻ സിനിമാ പ്രതിഭ

1905- ഷേഖ് അബ്ദുള്ള – മുൻ ജമ്മു കാശ്മീർ മുഖ്യമന്ത്രി… കാശ്മീർ സിംഹം എന്ന് അപരനാമം…

1938- രഘുവീർ ചൗധരി ഗുജറാത്തി സാഹിത്യകാരൻ.. 2015 ജ്ഞാനപീഠം..

1966- ദയാനിധി മാരൻ – മുൻ കേന്ദ്ര മന്ത്രി – സൺ ടി.വി ഉടമ

1969- അഞ്ജലി ഭഗവത് – ഷൂട്ടിങ് താരം

1985- ശിഖർ ധവാൻ – ഇന്ത്യൻ ക്രിക്കറ്റ് താരം

1990- ഭുവനേശ്വർ കുമാർ- ഇന്ത്യൻ ക്രിക്കറ്റ് താരം ‘

ചരമം

1791.. മൊസാർട്ട് – സംഗീത പ്രതിഭ…

1870- അലക്സാണ്ടർ ഡ്യൂമസ്…. ഫ്രഞ്ച് സാഹിത്യ പ്രതിഭ.. ദ മൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ എന്ന വിഖ്യാത കൃതിക്ക് ഉടമ…

1941- അമൃത ഷേർഗിൽ – ചിത്രകാരി. ആധുനിക ഇന്ത്യൻ ചിത്രകലയുടെ വഴികാട്ടി എന്ന് വിശേഷിപ്പിക്കുന്നു..

1950- മഹർഷി അരബിന്ദോ ഘോഷ്.. ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി, ദേശീയ വാദി, പണ്ഡിതൻ , കവി

1959- കെ.എസ്.ദുലീപ് സിങ്ങ് ജി- ക്രിക്കറ്റർ

1992- മോനിഷ – 15 മത് വയസ്സിൽ നഖക്ഷതങ്ങൾ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ പ്രതിഭ.. 21മത് വയസ്സിൽ വാഹന അപകടത്തിൽ കൊല്ലപ്പെട്ടു…

2004- ജോസ് പെല്ലിശ്ശേരി – സിനിമാ താരം

2011 – കെ തായാട്ട്, കുഞ്ഞനന്തൻ എന്ന് ശരിയായ പേര്.. കണ്ണുർ – പാനൂർ സ്വദേശി.. സാഹിത്യകാരൻ – നാടക പ്രതിഭ..

2013 – നെൽസൺ മണ്ഡേല – ദക്ഷിണാഫ്രിക്കൻ ഇതിഹാസം.. കറുത്ത വർഗ പോരാളി.. വർണ വിവേചനത്തിനെതിരെ പോരാടി ഏറെ നാൾ ജയിലിൽ – ദക്ഷിണാഫ്രിക്കയുടെ ആദ്യ കറുത്ത പ്രസിഡണ്ട്. ദക്ഷിണാഫ്രിക്കൻ ഗാന്ധി എന്ന് അറിയപ്പെടുന്നു.. 1990 ൽ ഭാരതരത്നം (രണ്ടാമത്തെ വിദേശി ) 1993 ൽ സമാധാന നോബൽ …

2016- ജയലളിത ജയറാം.. തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ചരമം.. പുരട്ചി തലൈവി എന്ന പേരിൽ പ്രസിദ്ധ… മുൻ സിനിമാതാരം.. MGR ന്റ നായികയായി തമിഴക നെഞ്ചിൽ കുടിയേറി…

(എ. ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: