തീപ്പൊള്ളലേറ്റു

പരിയാരം .തീപ്പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിയാരം കോരൻപീടിക സ്വദേശിനി പാർവ്വതിയെ (84) യാണ് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.ഇന്നലെ രാത്രി 12.30 മണിയോടെയായിരുന്നു സംഭവം.