കലക്ഷൻ ഏജൻ്റിനെ തലക്കടിച്ച് പണവും രേഖകളുമടങ്ങിയ ബേഗ് കവർന്നു.

ആദൂർ: ബേങ്കിൽ ദിന നിക്ഷേപ മേഖലയിൽ പ്രവർത്തിക്കുന്ന കലക്ഷൻ ഏജൻ്റിനെ തലക്കടിച്ച് പണവും രേഖകളുമടങ്ങിയ ബേഗ് കവർന്നു. യൂണിയൻ ബേങ്കിലെ കലക്ഷൻ ഏജൻ്റ് ബോവിക്കാനത്തെ രാധാകൃഷ്ണനെ ( 72) യാണ് ആക്രമിച്ച് പണം കവർന്നത് ഇന്നലെ രാത്രി 7.30 മണിയോടെവീട്ടിലേക്കുള്ള യാത്രാമധ്യേ ഏട്ടാംമൈലിൽ വെച്ചാണ് മരവടി കൊണ്ട് തലക്കും മുഖത്തും അടിച്ച് കൈയിലെ ബേഗിൽ സൂക്ഷിച്ച 22,000 രൂപയും ആധാർ കാർഡും രാധാകൃഷ്ണൻ്റെയും ഭാര്യയുടെയും ബേങ്ക് പാസ് ബുക്കുകൾ ഉൾപ്പെടെ പിടിച്ചുപറിച്ച് മോഷ്ടാവ് രക്ഷപ്പെട്ടത്.പരിക്കേറ്റ രാധാകൃഷ്ണനെ ചെങ്കളയിലെ ഇ.കെ.നായനാർ മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരാതിയിൽ മൊഴിയെടുത്ത ആദൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.