വിദ്യാർത്ഥിയെ തട്ടികൊണ്ടു പോയി മർദ്ദിച്ചു.

വെളളരിക്കുണ്ട്. പെൺകുട്ടിക്ക് വാട്സ് അപ്പിൽ മെസേജ് അയച്ച വിരോധം പത്താം ക്ലാസ് വിദ്യാർത്ഥിയെ വാഹനത്തിൽ തട്ടികൊണ്ടു പോയി മർദ്ദിച്ചു.പരപ്പ സ്കൂളിലെ 15 കാരനായ വിദ്യാർത്ഥിയെയാണ് പെൺകുട്ടിയുടെ ബന്ധുവായ കനക പള്ളിയിലെ ശരത് (26) മർദ്ദിച്ചത്.ഇക്കഴിഞ്ഞ2 ന് വൈകുന്നേരം 4.30 മണിക്കാണ് സംഭവം.15 കാരനെ സ്കൂട്ടറിൽ തട്ടികൊണ്ടു പോയി പരപ്പ പെട്രോൾ പമ്പിന് സമീപം വെച്ചും സമീപത്തെ ഓഡിറ്റോറിയത്തിൽ വെച്ചും യുവാവ് മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പരിക്കേറ്റകൗമാരക്കാരൻ്റെ പരാതിയിൽ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.