ബൈക്കിൽ കടത്തുകയായിരുന്ന 30 കുപ്പി വിദേശ മദ്യവുമായി യുവാവ്അറസ്റ്റിൽ.

കൂത്തുപറമ്പ്: ബൈക്കിൽ കടത്തുകയായിരുന്ന 30 കുപ്പി വിദേശ മദ്യവുമായി യുവാവ്അറസ്റ്റിൽ. ചാവശേരി സ്വദേശി എം.പ്രവീണിനെയാണ്
എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ റാഫി.കെ.വിയും സംഘവും അറസ്റ്റ് ചെയ്തത്. ചാവശ്ശേരി, വെളിയമ്പ്ര ഭാഗങ്ങളിൽ മദ്യവിൽപന നടത്തുന്നുവെന്ന പരാതിയെ തുടർന്ന് എക്സൈസ് നിരീക്ഷണത്തിനിടെയാണ് പ്രതി പിടിയിലായത്. മദ്യം കടത്താൻ ഉപയോഗിച്ച കെ.എൽ. 58 .കെ. 2419 നമ്പർ ബൈക്ക് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.റെയ്ഡിൽപ്രിവൻ്റീവ് ഓഫിസർ സുകേഷ് കുമാർ.വി.സി, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് കോട്ടായി,സുബിൻ.എം,ശജേഷ്.സി.കെ, ജിജീഷ്.സി, വിഷ്ണു.എൻ.സി, കൂത്തുപറമ്പ് റെയിഞ്ച് ഓഫിസിലെ സിവിൽ എക്സൈസ് ഓഫിസർ രോഷിത്ത്.പി, എക്സൈസ് ഡ്രൈവർ ലതിഷ് ചന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: