യുവാവിനെതിരെ പോക്സോ കേസ്

നീലേശ്വരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ നിരവധി തവണ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെതിരെ പോക്സോ കേസ്.നീലേശ്വരം അഴിത്തലയിലെ കാസീമിനെ (40) തിരെയാണ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്.11 വയസുകാരൻ്റെ പരാതിയിലാണ് യുവാവിനെതിരെ പോക്സോ കേസെടുത്തത്.ഇക്കഴിഞ്ഞ 30 നും തുടർന്ന് മൂന്നാം തീയതി വരെയുള്ള ദിവസങ്ങളിൽ രാവിലെ ഭക്ഷണം കഴിക്കാൻ എത്തിയപ്പോഴാണ് പീഡിപ്പിച്ചതെന്ന് ചൈൽഡ് ലൈനിൽ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ മൊഴിയെടുത്ത പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്.