വ്യാജ നമ്പർ പതിച്ച കാറുമായി യുവാവ് പിടിയിൽ; മുഖ്യ പ്രതി രക്ഷപ്പെട്ടു.

കണ്ണപുരം: വാഹന പരിശോധനക്കിടെ പോലീസ് വ്യാജ നമ്പർ പതിച്ച കാർ പിടികൂടി. ഡ്രൈവർ പിടിയിൽ മുഖ്യ ഓടി രക്ഷപ്പെട്ടു. ഡ്രൈവർമലപ്പുറം മേൽമുറി സ്വദേശി എ. കെ.മുഹമ്മദ് സുഹൈലിനെ (23) യാണ് എസ്..ഐ.വി.ആർ.വിനീഷും സംഘവും അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രി 10.30 മണിയോടെ ഇരിണാവിൽ വെച്ചാണ് സംശയം തോന്നി പോലീസ് കാർ പിടികൂടിയത്. കണ്ണപുരം സ്വദേശിയായ കെ.എൽ.13 എ.പി.6635 നമ്പർ
സ്വിഫ്റ്റ് കാർ വാടകക്കെടുത്ത ശേഷംമലപ്പുറം കാടാമ്പുഴ സ്വദേശി കമറുദ്ദീൻ്റെ പേരിലുള്ള വാഹനത്തിൻ്റെ കെ.എൽ.55. എ.സി. 450 നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് ഓടുന്നതിനിടെയാണ് പ്രതി പോലീസ് പരിശോധനയിൽ പിടിയിലായത്. കമ്പിൽ സ്വദേശി ഖദീജ മൻസിലിൽ നിഹാദ് കണ്ണപുരത്തെ
മിഥുൻ കുമാറിൽനിന്നു വാടകക്കെടുത്ത കാർ തിരിച്ചു കൊടുക്കാതെ പിന്നീട് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. പോലീസിൽ പരാതി നൽകിയതോടെ അന്വേഷണവും ആരംഭിച്ചിരുന്നു. കണ്ണപുരം ചേരിക്കുന്ന് സ്വദേശിനി സബീന അഷറഫിൻ്റെ കാറും സമാനമായ രീതിയിൽ നിഹാദ് തട്ടിയെടുത്ത പരാതിയിലും കേസ് നിലവിലുണ്ട്. ഈ കാർ ചെങ്ങന്നൂരിൽ മറിച്ചുവിറ്റതായി പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. കാറിൽ നിന്നും
ഓടി പോയ നിഹാദിനായി പോലീസ് തെരച്ചിൽ ഊർജിതമാക്കി.