കെ- ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

0

ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലുള്ള സ്‌കൂളുകളില്‍ നിന്നും ആഗസ്ത്, സപ്തംബര്‍ മാസങ്ങളില്‍ നടന്ന കെ -ടെറ്റ് പരീക്ഷയുടെയും മുന്‍ വര്‍ഷങ്ങളില്‍ നടന്ന കെ ടെറ്റ് പരീക്ഷകളുടെയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പരിശോധന  നവംബര്‍ എട്ട് മുതല്‍ 12 വരെ ജില്ലാ വിദ്യാഭ്യാസ  ഓഫീസില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ നടത്തും.  കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തുന്നതിനാല്‍  ഓരോ ദിവസവും 150 ടോക്കണ്‍ മാത്രമേ വിതരണം ചെയ്യുകയുള്ളൂ.  യഥാസമയം ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് അടുത്ത കെ- ടെറ്റ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ നടത്തുന്ന സമയത്ത് മാത്രമേ അവസരം ലഭിക്കുകയുള്ളൂ എന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.  ഫോണ്‍: 0497 2700167.

തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും മെയ് മാസം കെ -ടെറ്റ്  പരീക്ഷ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന പരീക്ഷാ കേന്ദ്രങ്ങളായ  ബി ഇ എം പി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഗവ.ബ്രണ്ണന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നവംബര്‍ 10 മുതല്‍ നടത്തും.  

നവംബര്‍ 10 – രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ കാറ്റഗറി ഒന്ന്  രജിസ്റ്റര്‍ നമ്പര്‍ 501662 മുതല്‍  501799 വരെ, ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ രജിസ്റ്റര്‍ നമ്പര്‍ 501800  മുതല്‍ 501974 വരെ.

11ന് – രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ കാറ്റഗറി ഒന്ന്  രജിസ്റ്റര്‍ നമ്പര്‍ 501975 മുതല്‍  502060 വരെ, ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ രജിസ്റ്റര്‍ നമ്പര്‍ 502061  മുതല്‍ 502150 വരെ.

12ന് –  രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ കാറ്റഗറി രണ്ട്  രജിസ്റ്റര്‍ നമ്പര്‍ 601260 മുതല്‍  601440 വരെ, ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ രജിസ്റ്റര്‍ നമ്പര്‍ 601441  മുതല്‍ 601583  വരെ.

15ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ – കാറ്റഗറി മൂന്ന്്  രജിസ്റ്റര്‍ നമ്പര്‍ 702552 മുതല്‍  702781 വരെ, ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ – രജിസ്റ്റര്‍ നമ്പര്‍ 702786  മുതല്‍ 702951 വരെ.

16ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ – കാറ്റഗറി മൂന്ന്്  രജിസ്റ്റര്‍ നമ്പര്‍ 702952 മുതല്‍  703106 വരെ, ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ – രജിസ്റ്റര്‍ നമ്പര്‍ 703107  മുതല്‍ 703172 വരെ.

17ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ – കാറ്റഗറി നാല് രജിസ്റ്റര്‍ നമ്പര്‍ 800922 മുതല്‍  801013 വരെ, ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ – രജിസ്റ്റര്‍ നമ്പര്‍ 801019  മുതല്‍ 801122 വരെ.

മുന്‍ വര്‍ഷങ്ങളിലെ കെ ടെറ്റ് പരീക്ഷ വിജയിച്ചവര്‍ക്കും ബന്ധപ്പെട്ട കാറ്റഗറികള്‍ക്ക് അനുവദിക്കപ്പെട്ട ദിവസങ്ങളില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് ഹാജരാകാവുന്നതാണ്.  അസ്സല്‍ കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക്  ലിസ്റ്റിന്റെ പ്രിന്റൗട്ട്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, അനുബന്ധ മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം പരിശോധനക്ക് ഹാജരാകണം. മാര്‍ക്കില്‍ ഇളവുണ്ടായിരുന്ന വിഭാഗത്തില്‍പ്പെട്ടവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ കൂടി ഹാജരാക്കണം.  ഫോണ്‍: 0490 2320182.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading