ചെറുപുഴ ബസാറിൽ വീണ്ടും മോഷണം

ചെറുപുഴ: ടൗണിൽ വ്യാപാര സ്ഥാപനത്തിൽ വീണ്ടും മോഷണം. പുളിങ്ങോം സ്വദേശി തോമസിന്റെ ഉടമസ്ഥതയിലുള്ള കായംമാക്കല്‍ എജൻസീസ് എന്ന സ്ഥപനത്തിലാണ് മോഷണം നടന്നത്.ഇന്ന് രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് കടയുടെ ഷട്ടറിന്റെ പൂട്ട്‌ തകർത്ത നിലയിൽ കണ്ടത്. കടയ് ക്കകത്ത് കയറിയ മോഷ്ടാവ് മേശ തകർത്ത് മേശയിൽ സൂക്ഷിച്ച 3000 രൂപ കവർന്നു. വിവരമറിയിച്ചതിനെ തുടർന്ന് ചെറുപുഴ പോലീസ് സംഘമെത്തി അന്വേഷണം തുടങ്ങി. ചെറുപുഴയിലെ സ്ഥിരം മോഷ്ടാക്കളായ രണ്ടു പേരും ജയിലിനുള്ളിലായിരിക്കെ വീണ്ടും മോഷണം നടന്നത് വ്യാപാരികളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് ചെറുപുഴ കുടുംബശ്രീ ഹോട്ടലിലും, ചെറുപുഴ മത്സ്യ മാർക്കറ്റിലും മോഷണം നടന്നിരുന്നുവെങ്കിലും പ്രതി പിടിയിലായില്ല .ഇന്നലെ രാത്രി ചെറുപുഴ പുതിയ പാലത്തിന് സമീപത്തെ ഒരു വീട്ടിന് മുന്നിൽ അപരിചിതനെ കണ്ടിരുന്നു വീട്ടുകാര്‍ ഉണർന്നപ്പോഴെക്കും ഇയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു.വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താൻ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: