സ്ട്രൈക്കിംഗ് ഫോർസ് ഡ്യൂട്ടിയുടെ ഭാഗമായി രണ്ടിടങ്ങളിൽ പരിശോധന നടത്തി തളിപ്പറമ്പ് എക്സൈസ് സംഘം; രണ്ടുപേരിൽ നിന്നായി പിടികൂടിയത് ഇന്ത്യൻ നിർമ്മിത വിദേശ മദ്യം.

കണ്ണൂർ: തളിപ്പറമ്പ് സർക്കിൾ ഓഫീസ് സ്ട്രൈക്കിംഗ് ഫോർസ് ഡ്യൂട്ടിയുടെ ഭാഗമായി പ്രിവന്റീവ് ഓഫീസർ അഷ്റഫ് എം.വിയും സംഘവും പറശ്ശിനിക്കടവ് മയ്യിൽ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ച കുറ്റത്തിന് മുജീബ് റഹ്മാൻ (45) ക്കെതിരെ ഒരു അബ്കാരി കേസെടുത്തു. പരിശോധനയിൽ സിഇഒമാരായ വിനീഷ് കെ, വിനീത് പി.ആർ ഡ്രൈവർ അജിത്ത് എന്നിവർ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു. കോൾമൊട്ട – ധർമശാല ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ച കുറ്റത്തിന് ദുനസദ് ഗൊഗോയി (32) ക്കെതിരെ ഒരു അബ്കാരി കേസെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: