കണ്ണൂരിൽ നാളെ (നവംബര്‍ ആറ് വെള്ളിയാഴ്ച)വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോഹിന്നൂര്‍ കമ്പനി മുതല്‍ കക്കം പാലം വരെ നവംബര്‍ ആറ് വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കെ പി ആര്‍ നഗര്‍, പനക്കളം, പെരുവങ്ങാട്ടയില്‍ എന്നീ ഭാഗങ്ങളില്‍ നവംബര്‍ ആറ് വെള്ളിയാഴ്ച രാവിലെ രാവിലെ 10 മണി മുതല്‍ രണ്ട് വരെ ഭാഗികമായി വൈദ്യുതി  മുടങ്ങും.

തലശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എരഞ്ഞോളിപാലം, ചിറക്കര, കെ ടി പി മുക്ക്, കുഴിപ്പങ്ങാട്, ടി സി മുക്ക്, മോറല്‍കാവ്, ടൗണ്‍ ഹാള്‍, എസ് എസ് റോഡ്, മൊറക്കുന്ന്, റെയില്‍വെ സ്റ്റേഷന്‍ റോഡ്  എന്നീ ഭാഗങ്ങളില്‍ നവംബര്‍ ആറ് വെള്ളിയാഴ്ച രാവിലെ രാവിലെ എട്ട് മണി മുതല്‍ മൂന്ന് വരെ വൈദ്യുതി  മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തങ്കേക്കുന്ന്, നൂഞ്ഞിയന്‍കാവ്, ആറ്റടപ്പ സ്‌കൂള്‍, ആറ്റടപ്പ ഡിസ്‌പെന്‍സറി, ആറ്റടപ്പ അമ്പലം  എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ ആറ് വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: