സഹകരണസംഘം അസി. രജിസ്ട്രാർ ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിട്ടി : ഇരിട്ടി താലൂക്കിനായി അനുവദിച്ച സഹകരണസംഘം അസി. രാജിയോസ്ട്രാർ (ജനറൽ ) ഓഫീസ് വ്യവസായ – കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. സഹകരണ സംഘങ്ങൾ ജനങ്ങളുടെ സ്ഥാപനമാണെന്നും ,സഹകരണ മേഖലയുടെ വളർച്ചയാണ് കേരളത്തിന്റെ സാമ്പത്തിക – സാമൂഹ്യ പുരോഗതിയുടെ അടിസ്ഥാനമെന്നും മന്ത്രി പറഞ്ഞു. സഹകരണ സംഘങ്ങളുടെ ലാഭവിഹിതം ഉപയോഗ മില്ലാതെ കുമിഞ്ഞു കൂടുന്നത് ഒഴിവാക്കി വികസനപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു.

സണ്ണി ജോസഫ് എം എൽ എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻമാരായ പി.പി. അശോകൻ, അനിതാവേണു, ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റുമാരായ എൻ.ടി. റോസമ്മ, ടി. പ്രസന്ന, പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. അശോകൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബിനോയ് കുര്യൻ, പി.എ. നസീർ, പായം ബാബുരാജ്, ബാബുരാജ് ഉളിക്കൽ, സി. അബ്ദുല്ല, ബെന്നിച്ചൻ മഠത്തിനകം , കെ. മുഹമ്മദലി, സി.വി. ശശീന്ദ്രൻ, പി.എ. നസീർ, പി.കെ. ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. ഡപ്യൂട്ടി രജിസ്ട്രാർ എം.കെ. ദിനേശ് ബാബു റിപ്പോർട്ട് അവതരിപ്പിച്ചു . ജോ. രജിസ്ട്രാർ ജെ. വിജയകുമാർ സ്വാഗതവും അസി. രജിസ്ട്രാർ എ. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

പുന്നാട് സർവീസ് സഹകരണ ബാങ്ക് പുന്നാട് ശാഖാ കെട്ടിടത്തിലാണ് ഓഫിസ് സജ്ജമാക്കിയിരിക്കുന്നത് . ഇരിട്ടി താലൂക്ക് പരിധിയിലെ 184 പ്രാഥമിക സഹകരണ സംഘങ്ങളാണ് അസി. റജിസ്ട്രാർ ഓഫീ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: