പതിനാലാമത് സംസ്ഥാന ‘വൊക്കേഷണൽ എക്സ്പോ ‘ കണ്ണൂരിൽ

കണ്ണൂർ :കേരളത്തിലെ 389 വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകളിലെ വിദ്യാർത്ഥികൾ തൊഴിലധിഷ്ഠിത വിഷയങ്ങളുടെ പ്രായോഗിക പരിശീലനത്തിന്റെ ഭാഗമായി ആർജ്ജിച്ചെടുക്കുന്ന തൊഴിൽ നൈപുണിയുടെ പൂർത്തീകരണമെന്നോണം സ്കൂളുകളിൽ പ്രവർത്തിക്കുന്ന പ്രൊഡക്ഷൻ കം ട്രെയിനിംഗ് സെന്ററുകളിൽ വെച്ച് (PTC) നിർമ്മിച്ചെടുക്കുന്ന വൈവിധ്യമാർന്ന ഉത്പന്നങ്ങളുടെ മത്സരവും പ്രദർശനവും വില്പനയുമാണ് സംസ്ഥാന വൊക്കേഷണൽ എക്സ്പോ വിഭാഗത്തിൽ നടക്കുന്നത്.

തൊഴിലധിഷ്ഠിത വിദ്യാഭാസത്തെ സാധാരണക്കാർക്ക് പരിചയപ്പെടുത്തുക അതിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുക എന്നത് കൂടിയാണ് വൊക്കേഷണൽ എക്സ്പോ കൊണ്ട് ലക്ഷ്യം വെക്കുന്നത്.

മോസ്റ്റ് ഇന്നൊവേറ്റീവ്, മോസ്റ്റ് കരിക്കുലം ബേസ്ഡ്, മോസ്റ്റ് പ്രോഫിറ്റബിൾ, മോസ്റ്റ് മാർക്കറ്റബിൾ എന്നീ നാല് വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. കേരളത്തിലെ 389 വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകളെ പ്രതിനിധീകരിച്ച് ഏഴ് മേഖലകളിലെ വിജയികളാണ് സംസ്ഥാന വൊക്കേഷണൽ ഹയർ സെക്കണ്ടറി എക്സ്പോയിൽ മാറ്റുരക്കുന്നത്.

ഈ വർഷത്തെ സംസ്ഥാന വൊക്കേഷണൽ എക്സ്പോ സംസ്ഥാന സ്കൂൾ ശാസത്ര മേളയുടെ ഭാഗമായി കണ്ണൂരിന്റെ ഹൃദയഭാഗത്തുള്ള ഗവൺമെന്റ് മുൻസിപ്പൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ ഭാഗമായിട്ടുള്ള ജൂബിലി ഹാളിൽ വെച്ച് നവം: 24 ന് നടത്തപ്പെടുന്നു.

എം ചിനീയറിംഗ്, അഗ്രിക്കൾച്ചർ, അലൈഡ് ഹെൽത്ത് കെയർ, ആനിമൽ ഹസ്ബൻഡറി, ഫിഷറീസ്, ഹോം സയൻസ്, ഹ്യുമാനിറ്റീസ്, ബിസിനസ് ആന്റ് കൊമേഴ്സ് എന്നീ എട്ട് ഗ്രൂപ്പുകളിലായി 35 ഓളം വൈവിധ്യമാർന്ന കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മേഖലാ മത്സരങ്ങളിൽ നിന്ന് വിജയിച്ച് സംസ്ഥാന വൊക്കേഷണൽ എക്സ്പോ യിൽ മത്സരിക്കാൻ കണ്ണൂരിന്റെ മണ്ണിലേക്ക് എത്തുമെന്ന്‌

കൺവീനർ റഹീം.ടി.പി അറിയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: