ഇൻതിസാബ്- 1440 കമ്പിൽ മണ്ഡലം ക്യാമ്പ് സമാപിച്ചു

കമ്പിൽ: കമ്പിൽ മണ്ഡലം എസ് വൈ എസ്‌ ഇൻ തിസാബ് 1440 എക്സിക്യുട്ടീവ് ക്യാമ്പ് പന്ന്യങ്കണ്ടി ലത്വീഫിയ്യ അറബിക് കോളേജ് ക്യാമ്പസിൽ സമാപിച്ചു പി കെ റഹീം മാസ്റ്റർ പതാക ഉയർത്തിയതോടെ ആരംഭിച്ച കേമ്പിൽ മജ് ലിസുന്നൂറിനു സകരിയ്യ ദാരിമി കുമ്മായക്കടവ് നേതൃത്വം നൽകി മണ്ഡലം പ്രസിഡന്റ് അശ്രഫ് ഫൈസി പഴശ്ശി അധ്യക്ഷത വഹിച്ചു ജില്ല വൈസ് പ്രസിഡന്റ് എ കെ അബ്ദുൽ ബാഖി ക്യാമ്പ് ഉൽഘാടനം ചെയ്തു സമസ്ത പൊതു പരീക്ഷ യിൽ ടോപ് പ്ലസ് നേടിയ കമ്പിൽ കണ്ണാടി പറമ്പ് മയ്യിൽ റെയിഞ്ചുകളിലെ ജേതാക്കളെ മൊയ്തു മൗലവി മക്കിയാട്, എം അബ്ദുൽ അസീസ്, എൻ അബ്ദുൽ സലാം ഹാജി, ബി മുസ്തഫ ഹാജി, കീർത്തി അബ്ദുല്ല ചോല, പി പി സി മുഹമ്മദ് കുഞ്ഞി, ഖാലിദ്‌ ഹാജി പി പി എന്നിവർ അനുമോദിച്ചു ഡോക്ടർ സലീം നദ് വി വെളിയമ്പ്ര, മുഹമ്മദ് രാമന്തളി, മൻസൂർ പാമ്പുരുത്തി, ടി സി അശ്രഫ് മാസ്റ്റർ, വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

യൂസുഫ് മൗലവി കമ്പിൽ, ജാബിർ ദാരിമി കടൂർ, റഹ്മത്തുള്ള മൗലവി പുല്ലൂപ്പി, അബ്ദുൽ റസാഖ് മൗലവി മയ്യിൽ, മുഷ്താഖ് ദാരിമി പന്ന്യങ്കണ്ടി, മൊയ് തീൻ മാസ്റ്റർ പുല്ലൂപ്പി ഏരിയ തല റിപ്പോർട്ട് അവതരിപ്പിച്ചു

സമാപന സമ്മേളനം മണ്ഡലം ജനറൽ സെക്രട്ടറി മൻസൂർ പാമ്പുരുത്തി യുടെ അധ്യക്ഷതയിൽ എസ് കെ എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ബഷീർ അസ് അദി നമ്പ്രം ഉൽഘാടനം ചെയ്തു

വിവിധ അവാർഡ് വിതരണം ആറ്റക്കോയ തങ്ങൾ പാട്ടയം, ഹാഫിസ് അബ്ദുല്ല ഫൈസി കുമ്മായക്കടവും ഉപഹാര സമർപ്പണം പി പി മുഹമ്മദ് കുഞ്ഞി ഖത്തറും നിർവ്വഹിച്ചു എം കെ മൊയ്തു ഹാജി, മുജീബ് റഹ്മാൻ കമ്പിൽ, സി വി അബ്ദുല്ല ഹാജി, കെ എൻ മുസ്തഫ, അഹ്മദ് കമ്പിൽ റിയാസ് പാമ്പുരുത്തി,മുഹമ്മദ് കുട്ടി കയ്യങ്കോട് സംസാരിച്ചു സമാപന പ്രാർത്ഥനക്ക് മുഹമ്മദലി ഫൈസി ഇരിക്കൂർ നേതൃത്വം നൽകി. കെ പി അബൂബക്കർ ഹാജി സ്വാഗതവും കെ കെ നിസാർ നന്ദിയും പറഞ്ഞു

കമ്പിൽ മണ്ഡലം എസ് വൈ എസ്‌ ഇൻ തിസാബ് എക്സിക്യുട്ടീവ് ക്യാമ്പ് ജില്ലാ വൈസ് പ്രസിഡന്റ് എ കെ അബ്ദുൽ ബാഖി ഉൽഘാടനം ചെയ്യുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: