ശബരിമലനട തുറന്നു; വന്‍ ഭക്തജനത്തിരക്ക്

ശബരിമല : ചിത്തിര ആട്ടത്തിരുനാളിന് ശബരിമല നട തുറന്നു. മുന്‍ കാലങ്ങളെ അപേക്ഷിച്ച് വന്‍ ഭക്തജനത്തിരക്കാണ്

ശബരിമലയില്‍ അനുഭവപ്പെടുന്നത്. അയ്യായിരത്തിലധികം പേരാണ് ഇന്ന് മലചവിട്ടിയത്.

തിരക്ക് ഇനിയും വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. വന്‍ സുരക്ഷയാണ് പമ്പയിലും സന്നിധാനത്തും പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 20 കമാന്‍ഡോകള്‍ ഉള്‍പ്പടെ 2300ലധികം പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. ചൊവ്വാഴ്ച്ച രാത്രി 10 മണിയോടെയാണ് നട അടയ്ക്കുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: