ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ ആറളം വന്യജീവി സങ്കേതം വളയഞ്ചാൽ ഓഫീസിലേക്ക് മാർച്ചും ധർണയും.

ഇരിട്ടി: ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ ആറളം വന്യജീവിസങ്കേതം ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

ധര്‍ണ എകെഎസ് കണ്ണൂര്‍ ജില്ലാസെക്രട്ടറി കെ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ആറളം ഫാമില്‍ ദേവുവിനെ കാട്ടാന ചവിട്ടിക്കൊല്ലാന്‍ ഇടയാക്കിയ സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യക്ക് കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് ആറളം വന്യജീവി സങ്കേതത്തിലേക്ക് ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ കെ എ ജോസ് അധ്യക്ഷത വഹിച്ചു . കോട്ടി കൃഷ്ണന്‍, കെ കെ ജനാര്‍ദ്ദനന്‍, പി കെ ജനാര്‍ദ്ദനന്‍, കെ.ബി. ഉത്തമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: