കണ്ണൂർ: കേരളത്തിലെ സെവൻസ് ഫുട്ബാൾ ടുർണമെന്റ് അരങ്ങേറ്റത്തിന് ജനശക്തി അഴിക്കോടും.

കണ്ണൂർ ജില്ലയിലെ അഴിക്കോട് എന്ന ഗ്രാമത്തിലെ കലാകായിക സാമൂഹിക സാംസ്കാരിക മേഖലകളിൽ കഴിഞ്ഞ

നാല് പതിറ്റാണ്ടുകളായി നിറസാന്നിധ്യമായി പ്രവർത്തിക്കുന്ന ജനശക്തി ചാരിറ്റബിൾ ട്രസ്റ്റ് അഴിക്കോട്, കേരള സെവൻസ് ഫുട്ബോൾ അസോസിയേഷൻ 2018-2019 വർഷത്തെ ഫുട്ബോൾ സീസണിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള മുഴുവൻ ടൂർണമെന്റുകളിലും സോക്കർ സ്പോർട്ടിങ് ഷൊർണുർ മായി ചേർന്നു മത്സരിക്കാൻ തീരുമാനിച്ചിട്ടുള്ള വിവരം എല്ലാ ഫുട്ബോൾ പ്രേമികളെയും അറിയിക്കുകയാണ്.
‌ ഇന്ന് കണ്ണൂർ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ജനശക്തിയുടെ പുതിയ ടീം ജഴ്സി, ജനശക്തി സെക്രട്ടറി അൻസീർ പി കെ സോക്കർ സ്പോർട്ടിങ് ഷൊർണുർ ടീം ക്യാപ്റ്റൻ രഞ്ജുവിനു നൽകിക്കൊണ്ട് അവതരിപ്പിച്ചു. പരിപാടിയിൽ സോക്കർ സ്പോർട്ടിങ് ഷൊർണുർ ടീം മാനേജർ കെ കൃഷ്ണൻ കുട്ടി,ജനശക്തി സ്പോർട്സ് കമ്മിറ്റി കൺവീനർ തംഷീർ മൊയ്ദുവിന് സമ്മത പത്രം കൈമാറി. ജനശക്തി എക്സിക്യൂട്ടീവ് മെമ്പർ ഷബാബ് പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: