ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ നട അടയ്ക്കുമെന്ന് മേല്‍ശാന്തി

നിലയ്ക്കല്‍: ശബരിമലയില്‍ യുവതികള്‍ കയറി ആചാര ലംഘനമുണ്ടായാല്‍ നട അടയ്ക്കുമെന്ന നിലപാട് ആവര്‍ത്തിച്ച് തന്ത്രിമാര്‍.

മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് നിലപാട് വ്യക്തമാക്കിയത്. ഐ.ജി.എം.ആര്‍.അജിത്കുമാറുമായി നടത്തിയ ചര്‍ച്ചയിലാണ് തന്ത്രിമാര്‍ ഈ നിലപാട് ആവര്‍ത്തിച്ചത്. യുവതികള്‍ എത്താനുള്ള സാഹചര്യം കണക്കിലെടുത്ത് 50 വയസ് പിന്നിട്ട വനിതാ പൊലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്ത് വിന്യസിച്ചിട്ടുണ്ട്.

ചിത്തിര ആട്ടവിശേഷത്തോട് അനുബന്ധിച്ച് ഒരു ദിവസത്തേക്ക് നട തുറക്കുന്നതിന്റെ ഭാഗമായാണ് പൊലീസുമായി മേല്‍ശാന്തിമാര്‍ ചര്‍ച്ച നടത്തിയത്. അതേസമയം, യുവതികള്‍ എത്താനുള്ള സാഹചര്യം കണക്കിലെടുത്ത് 50 വയസ് പിന്നിട്ട വനിതാ പൊലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്ത് വിന്യസിച്ചിട്ടുണ്ട്.

എന്നാല്‍ ശബരിമലയിലേക്ക് പോകാന്‍ സുരക്ഷ ആവശ്യപ്പെട്ട് ഇതുവരെ യുവതികള്‍ ആരും സമീപിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഒരു ദിവസത്തേക്ക് മാത്രം നട തുറക്കുന്നതിനാല്‍ യുവതികളാരും തന്നെ ശബരിമലയിലേക്ക് എത്താന്‍ സാധ്യതയില്ലെന്നാണ് സൂചന.

ഒറ്റ ദിവസത്തേക്ക് നട തുറക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ, ശബരിമല സന്നിധാനത്തടക്കം പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ നട തുറന്നപ്പോള്‍ നിലയ്ക്കലിലും പമ്പയിലും നടന്ന അക്രമത്തില്‍ പങ്കെടുത്തവരെ പിടിക്കാന്‍ ഫേസ് ഡിറ്റക്ഷനറാണ് ഉപയോഗിച്ചിരിക്കുന്നത്.

ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കിയവരും സമരം ചെയ്തവരുമടക്കം 4000 പേര്‍ ഇപ്പോഴും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇവരുടെ ചിത്രമടക്കം എല്ലാ വിവരങ്ങളും പൊലീസിനു കിട്ടിയിട്ടുണ്ട്. ഇതിന് പുറമെ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് തടയാന്‍ സ്ത്രീകളെത്തിയാല്‍ ഇവരെ പിടികൂടാന്‍ വനിത പൊലീസും രംഗത്തുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: