പി.​കെ. ശ്രീ​മ​തി എം​പി​യെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ച്‌ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പോ​സ്റ്റി​ട്ട സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍

ക​ണ്ണൂ​ര്‍: പി.​കെ. ശ്രീ​മ​തി എം​പി​യെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ച്‌ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പോ​സ്റ്റി​ട്ട സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. ന​ടു​വി​ല്‍ ക​പ്പ​ള്ളി വീ​ട്ടി​ല്‍ സ​ജി​ത്തി​നെ (39) യാ​ണ് പോലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്.

എം​പി​യെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ച്‌ മ​റ്റൊ​രാ​ളി​ട്ട ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ ക​മ​ന്‍റ് ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് സ​ജി​ത്തി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. എം​പി​യു​ടെ പ​രാ​തി​പ്ര​കാ​രം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ​ജി​ത്ത് വ​ല​യി​ലാ​യ​ത്. പോ​സ്റ്റി​ട്ട​യാ​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: