സിറിയയിൽ കാർ ബോംബ് സ്ഫോടനം; നിരവധിപ്പേർ കൊല്ലപ്പെട്ടു


ഡമാസ്കസ്: സിറിയയിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ നിരവധിപ്പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. സിറിയയിലെ ഡിയർ അൽസൂർ നഗരക്കിലാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. കിഴക്കൻ സിറിയയിലെ യൂ​​​ഫ്ര​​​ട്ടീ​​​സ് നദിക്കു സമീപത്താണ് സ്ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരുടെയോ പരിക്കേറ്റവരുടെയോ എണ്ണം കൃത്യമല്ലെന്നും ഇവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ലെന്നുമാണ് വിവരം.

ഡെ​​​യി​​​ർ അ​​​ൽസൂ​​​ർ ന​​​ഗ​​​രം ഐ​​​എ​​​സ് നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ൽനി​​​ന്നു മോ​​​ചി​​​പ്പി​​​ച്ചെ​​​ന്നു കഴിഞ്ഞ ദിവസം സി​​​റി​​​യ​​​ൻ സൈ​​​ന്യം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടിരുന്നു. യൂ​​​ഫ്ര​​​ട്ടീ​​​സ് ന​​​ദി​​​യു​​​ടെ പ​​​ടി​​​ഞ്ഞാ​​​റേ​​​ക്ക​​​ര​​​യി​​​ലു​​​ള്ള ഈ ​​​ന​​​ഗ​​​ര​​​ത്തി​​​ന്‍റെ പ​​​കു​​​തി​​​ഭാ​​​ഗം മൂ​​​ന്നു​​​വ​​​ർ​​​ഷ​​​മാ​​​യി ഐ​​​എ​​​സി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു.

സ​​​ഖ്യ​​​ക​​​ക്ഷി​​​സൈ​​​നി​​​ക​​​രു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ മോ​​​ചി​​​പ്പി​​​ച്ച ഡെ​​​യി​​​ർ അ​​​ൽ​​​സൂ​​​ർ ന​​​ഗ​​​ര​​​ത്തി​​​ൽ സി​​​റി​​​യ​​​ൻ സൈ​​​നി​​​ക​​​ർ പ​​​ട്രോ​​​ളിം​​​ഗ് ആ​​​രം​​​ഭി​​​ക്കുകയും തെ​​​രു​​​വു​​​ക​​​ളി​​​ൽനി​​​ന്നു കു​​​ഴി​​​ബോം​​​ബു​​​ക​​​ൾ കണ്ടെടുക്കുകയും ചെയ്തിരുന്നു. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: