ക​ണ്ണൂ​ർ ജി​ല്ലാ പോ​ലീ​സ് കാ​യി​ക​മേ​ള: ജി​ല്ലാ ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് മു​ന്നി​ൽ

ക​ണ്ണൂ​ർ: ജി​ല്ലാ പോ​ലീ​സ് കാ​യി​ക​മേ​ള​യി​ൽ ആ​ദ്യ ദി​വ​സം 14 ഇ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 44 പോ​യി​ന്‍റു​മാ​യി ജി​ല്ലാ ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് (എ​ആ​ർ) മു​ന്നി​ൽ. 41 പോ​യി​ന്‍റു​മാ​യി ക​ണ്ണൂ​ർ സ​ബ് ഡി​വി​ഷ​ൻ തൊ​ട്ട് പി​ന്നി​ലു​ണ്ട്. 25 പോ​യി​ന്‍റു​മാ​യി ത​ല​ശേ​രി സ​ബ്ഡി​വി​ഷ​നാ​ണ് മൂ​ന്നാ​മ​ത്. എ​ന്നാ​ൽ 315 പേ​ർ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പേ​ര് ന​ല്കി​യി​ട്ടും നേ​രേ പ​കു​തി താ​ര​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​ത്ത​വ​ണ മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​യ്ക്കാ​ൻ എ​ത്തി​യ​ത്.

പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​മാ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി മേ​ള​യു​ടെ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. ഇ​തേത്തുട​ർ​ന്ന് ഭ​ര​ണാ​നു​കൂ​ലി​ക​ളാ​യ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ സ​ഹ​ക​രി​ക്കാ​ത്ത​താ​ണ് മ​ത്സ​രാ​ർ​ഥി​ക​ൾ കു​റ​യാ​ൻ കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. 100 മീ​റ്റ​ർ ഓ​ട്ട​ത്തി​ന് 42 പേ​ർ പേ​ര് ന​ല്കി​യ​പ്പോ​ൾ മ​ത്സ​രി​ച്ച​ത് മു​പ്പ​തി​ൽ താ​ഴെ മ​ത്സ​രാ​ർ​ഥി​ക​ളാ​ണ്.

മേ​ള പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ ഐ​ജി മ​ഹി​പാ​ൽ യാ​ദ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ശി​വ​വി​ക്രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ആ​ർ ക്യാ​ന്പ് അ​സി. ക​മാ​ൻ​ഡ​ന്‍റ് ടി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ പ്ര​സം​ഗി​ച്ചു. വ​നി​ത പോ​ലീ​സ്, സ്പെ​ഷ​ൽ പോ​ലീ​സ്, പോ​ലീ​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മു​ന്നൂ​റോ​ളം കാ​യി​ക​താ​ര​ങ്ങ​ളാ​ണ് മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​ന്ന് വൈ​കു​ന്നേ​രം ക​ലാ​സ​ന്ധ്യ​യോ​ടെ പോ​ലീ​സ് മേ​ള സ​മാ​പി​ക്കും. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: