മരണം മണക്കുന്ന മണ്ടൂർ…..

വളപട്ടണം പഴയങ്ങാടി പിലാത്തറ റോഡിന്റെ പണി പൂർത്തിയായി വരുന്ന തേയുള്ളൂ.നിർഭാഗ്യം എന്ന് പറയട്ടെ റോഡ് വികസനം നടന്നതോടെ മരണങ്ങളും അപകടങ്ങളും പതിവായി എന്നതാണ് യാഥാർത്ഥ്യം .ചെറിയ ചെറിയ അപകടങ്ങളിൽ നിന്ന് പാഠമുൾകൊള്ളുന്ന ശീലം നമ്മുടെ അധികാരികൾക്ക് പണ്ടേ ഇല്ലാതെ പോയി. ഓരോ അപകടങ്ങളും ഉണ്ടാകുമ്പോൾ നാട്ടുകാർ ആവശ്യപെടാറുള്ളതാണ് ക്യാമറകൾ ഉൾപെടെയുള്ള വേഗത നിയന്ത്രണോപാതികൾ. എവിടെ ആര് കേൾക്കാൻ. 

മണ്ടുരിൽ ഇന്നലെ അപകടം നടന്ന സ്ഥലത്ത് എതാനും മാസം മുമ്പ് ബൈക്കുകൾ കുട്ടിയിടിച്ച് മുന്ന് പേർ മരിച്ചപ്പോഴും പഴയങ്ങാടിയിൽ ബസുകൾ കൂട്ടിയിടിച്ചപ്പോഴുമെല്ലാം ഇതെ ആവശ്യം ശക്തമായി ഉയർന്ന് വന്നതാണ്. ഒടുവിൽ സഹികെട്ട് ലോക്കൽ പോലിസ് റോഡിൽ പേരിന് ബാരിക്കേഡുകൾ സ്ഥാപിച്ച് തൽക്കാലം തടിയൂരി.

മംഗലാപുരം ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് വരുന്നതും പോകുന്നതുമായ ഒട്ടുമിക്ക വാഹനങ്ങളും ഇന്ന് ഈ വഴിയാണ് തിരഞ്ഞെടുക്കുന്നത്. എന്നാൽ ഈ പാതയിൽ വാഹന പരിശോധന നടത്താൻ പോലും അധികാരികൾ തയ്യാറാകാറില്ല എന്നതാണ് സത്യം.

കരാറിലെ വ്യവസ്ഥകൾ എല്ലാം കാറ്റിൽ പറത്തി യു ളള നിർമാണ രീതിയും അപകടങ്ങൾക്ക് പ്രധാനകാരണമാണ്.കാൽനടയാത്രക്കാരുടെ കാര്യമാണ് ഇവിടെ ഏറെ പരിതാപകരം. റോഡ് മുറിച്ച് കടക്കാൻ സീബ്രാ ക്രോസിങ്ങോ. നട പാതയോ ഇത് വരെ ഒരുക്കിയിട്ടില്ല. മരണം മുന്നിൽ കണ്ട് വേണം ജനങ്ങൾ റോഡിലേക്കിറങ്ങാനെന്ന് സാരം.

ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം എന്തായാലും മരണസഖ്യ ഇത്രമേൽ ഉയർന്ന സാഹചര്യത്തി പതിവ് പോലെ കുറച്ച് ദിവസത്തേക്ക് ഒരു ചർച്ച ഉയർന്ന് വരും ആ കുട്ടത്തിൽ ഞങ്ങളും പറഞ്ഞ് നിർത്തുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: