. സോഡ നിങ്ങളെ ഹൃദ്രോഗിയാക്കുന്നത് ഇങ്ങനെ..
സോഡ ഉൾപ്പടെയുള്ള സോഫ്റ്റ് ഡ്രിങ്കുകളുടെ ഉപയോഗം കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍. വല്ലപ്പോഴും ഒരെണ്ണം ആകാമെന്നു വിചാരിച്ചും ആശ്വസിക്കേണ്ട. ആഴ്ചയില്‍ രണ്ടു കുപ്പി മതി നിങ്ങളെ ഹൃദ്രോഗിയാക്കാന്‍. മാത്രമല്ല പക്ഷാഘാതം, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങളും പിറകെയുണ്ട്.
ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ പൊതുവേ മിക്കവരും ഉപയോഗിക്കുന്ന ഒന്നാണ് സോഡ. പുതിയ പഠനങ്ങള്‍ പ്രകാരം ആഴ്ചയില്‍ രണ്ടു കുപ്പി സോഡ ഉപയോഗിക്കുന്നത് കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമത്രേ. പൊതുവേ സോഡാ ഉള്‍പ്പടെയുള്ള ശീതളപാനീയങ്ങള്‍ അതായതു കാർബണേറ്റഡ് ഡ്രിങ്ക്സ്, കോക്ക്, ഫിസ്സി ഡ്രിങ്ക്, പോപ്പ് ഡ്രിങ്ക്, കൂൾ ഡ്രിങ്ക് എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന സോഫ്റ്റ് ഡ്രിങ്കുകള്‍ ആരോഗ്യത്തിനു ഹാനികരമാണ്. പ്രമേഹം, അമിതവണ്ണം എന്നിവയാണ് ഇവയുടെ തുടര്‍ച്ചയായ ഉപയോഗം സമ്മാനിക്കുന്നത്. [1:03 AM, 11/5/2017] Anees Kambil: 12 ഔണ്‍സ് സോഡയ്ക്ക് പോലും നിങ്ങളുടെ രക്തസമ്മര്‍ദം കൂട്ടാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ആധുനികജീവിതശൈലികളും തെറ്റായ ഭക്ഷണക്രമവുമെല്ലാം ഇന്നത്തെ കാലത്ത് കാര്‍ഡിയോ മെറ്റബോളിക് വൈകല്യങ്ങള്‍ക്ക് വളരെയധികം കാരണമാകുന്നുണ്ടെന്നു ഈ പഠനം നടത്തിയ സൗത്ത്ആഫ്രിക്കയിലെ സ്റെല്ലന്ബോഷ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ഫാടിയല് ഈസോപ് പറയുന്നു. മെറ്റബോളിസത്തിന്റെ അളവ് കുറയ്ക്കാനും സോഡ കാരണമാകുന്നു. സോഡ സ്ഥിരമായി കുടിക്കുന്നവരില്‍ നടത്തിയ പഠനത്തിന്റെ ഫലമായാണ് ഇത്തരത്തിലൊരു നിഗമനത്തില്‍ എത്തിയത്.
സോഫ്റ്റ് ഡ്രിങ്കുകൾ ദിവസവും കഴിക്കുമ്പോള്‍ അതിലുള്ള പഞ്ചസാരയുടെ അളവ് പാന്‍ക്രിയാസില്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. ഇത് ശരീരത്തിന് വേണ്ടത്ര ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാതെ വരുത്തുന്നു. ഇതാണ് പിന്നെ വലിയ ആരോഗ്യപ്രശ്നമായി പരിണമിക്കുന്നത്. പഞ്ചസാരയുടെ അമിതമായ ഉപയോഗം തന്നെയാണ് പല രോഗങ്ങളുടെയും തുടക്കത്തിനു കാരണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ജേര്‍ണല്‍ ഓഫ് എൻഡോക്രയിന് സൊസൈറ്റിയുടെ ലേഖനത്തില്‍ ഇത് സംബന്ധിച്ചു പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Read more at: http://www.manoramaonline.com/health/health-news/2017/11/04/soda-increase-risk-of-heart-disease.html