Kannur Varthakal EXCLUSIVE കടമ്പൂർ പഞ്ചായത്ത് 9ാം വാർഡിൽ ആയാറക്കത്ത് പാലത്തിന് സമീപം വ്യാപകമായി കണ്ടൽ വനം നികത്തുന്നു. പഞ്ചായത്ത് അധികൃതർ മൗനത്തിൽ.

കടമ്പൂർ പഞ്ചായത്തിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് വഴിയുണ്ടാക്കാനെന്ന പേരിൽ വ്യാപകമായി കണ്ടൽ വനം നികത്തുന്നു.
സർക്കാർ അവധി ദിവസങ്ങളിൽ വ്യാപകമായ രീതിയിൽ മണ്ണിട്ടു നികത്തുകയാണ്.

ഇത് വരെ 50 ലോഡിലധികം മണ്ണിട്ട് കണ്ടൽ വനം നികത്തിയിട്ടുണ്ട്. മുമ്പും ഈ പ്രദേശത്ത് വ്യാപകമായി കണ്ടൽ വനം നികത്തിയിരുന്നു.
സ്ഥലത്തെ ഒരു പ്രധാന സ്കൂളിന്റെ പറമ്പിലൂടെയാണ് മണ്ണ് ലോറിയിൽ കൊണ്ടു പോകുന്നത്. ഇതിനായി സ്കൂളിന്റെ മതിലും പൊളിച്ച് സൗകര്യമൊരുക്കി. കണ്ടൽ വനങ്ങൾക്ക് 200 മീറ്റർ സമീപത്ത് നിർമ്മാണങ്ങൾ പാടില്ലെന്ന നിയമം നിലവിലിരിക്കെയാണിത്.

സംരക്ഷിത സസ്യസമൂഹമായ കണ്ടല്‍ കാടുകള്‍ നികത്തി നശിപ്പിക്കുന്നത് ശിക്ഷാര്‍ഹമായിട്ടും ഇതിനെതിരേ നടപടിയെടുക്കാന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല.
മല്‍സ്യങ്ങളുടെ പ്രജനന കേന്ദ്രം കൂടിയാണ് കണ്ടല്‍ക്കാടുകള്‍.
കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കുകയും നിലം നികത്തുകയും ചെയ്യുന്നവര്‍ക്കെതിരേ നടപടിയെടുക്കുന്നില്ലെന്നും വനം-റവന്യൂ അധികൃതരുടെ ജാഗൃതയില്ലായ്മയാണ് ഇത്തരത്തില്‍ കണ്ടല്‍ക്കാടുകളിൽ മണ്ണിട്ട് ഭൂമി നികത്തുന്നതിന് കാരണമെന്നും ആരോപണം ശക്തമായിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: