നാളത്തെ എ.ഐ.എസ്.എഫ് വിദ്യാഭ്യാസ ബന്ദ് സ്കൂളുകൾക്ക് ബാധകമല്ല

തിരു: ഇന്ന് സെക്രട്ടേറിയേറ്റിലേക്ക് എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷം.എ.ഐ.എസ്.എഫ് പ്രവർത്തകർക്ക് നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.സാങ്കേതിക സർവ്വകലാശാലയുടെവിദ്യാർത്ഥി വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്യ്തുകൊണ്ട് എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ജെ. അരുൺ ബാബു ആവശ്യപെട്ടു.ഇയർബാക്ക് സിസ്റ്റവുമായി ബന്ധപ്പെട്ട് വലിയ ആശങ്കകളാണ് വിദ്യാർത്ഥികൾക്കുള്ളത്.കഴിഞ്ഞ വർഷം വിദ്യാർത്ഥി സംഘടനകളുമായി നടത്തിയ ചർച്ചയിൽ ഓരോ പേപ്പറിനും മൂന്ന് ചാൻസ് നൽകാമെന്ന ധാരണയാണ് ഉണ്ടാക്കിയത്. എന്നാൽ വിദ്യാർത്ഥികൾക്ക് ഒരു ചാൻസ് മാത്രമാണ് നൽകിയത്. സമയബന്ധിതമായി റിസൾട്ട് പ്രഖ്യാപിക്കാൻസർവ്വകലാശാലയ്ക്ക് കഴിഞ്ഞില്ല. സർവ്വകലാശാല ഭരണം പൂർണ്ണമായും കുത്തഴിഞ്ഞ രീതിയിലാണ്. ആയിരകണക്കിനു വിദ്യാർത്ഥികളുടെ ഭാവി വെച്ചു പന്താടുകയാണ് കെ.ടി.യു. വിദ്യാർത്ഥികളുടെ ജനാധിപത്യവേദികൾ രൂപീകരിക്കാൻ പോലും അധികൃതർ തയ്യാറാകുന്നില്ല. എൻജ്ജിനിയറിംങ് വിദ്യാർത്ഥികൾക്ക് സുഗമമായി പഠിക്കുവാനുള്ള അവസരം ഉണ്ടാക്കാൻ സർക്കാർ അടിയന്ത്രമായി ഇടപെടണമെന്നും, ഇയർ ബാക്ക് സിസ്റ്റം പിൻവലിക്കണമെന്നും ജെ. അരുൺ ബാബു ആവശ്യപെട്ടു. എ.ഐ.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് രാഹുൽ രാജ് അധ്യക്ഷത വഹിച്ചു.എ.ഐ.എസ്.എഫ് – കെ.ടി.യു. സംസ്ഥാന കൺവീനർ സുരാജ് എസ് പിള്ള, യു.കണ്ണൻ, സന്ദീപ് അർക്കന്നൂർ, അൻവർ ഷാ എന്നിവർ സംസാരിച്ചു.തിങ്കളാഴ്ച്ച സംസ്ഥാനത്ത് കെ.ടി.യു.വിന് കീഴിലുള്ള ക്യാമ്പസുകളിൽ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് ജെ അരുൺ ബാബു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: