ലീപ്പ് സെന്ററിന്റെ സൗജന്യ മന:ശാസ്ത്ര-വ്യക്തിത്വ വികസന ശിൽപ്പശാല *"മനസ്സും കാഴ്ച്ച ശക്തിയും"*

കണ്ണൂർ :ലീപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി നടത്തിവരുന്ന സൗജന്യ മനഃശാസ്ത്ര – വ്യക്തിത്വ വികസന പരിശീലനങ്ങളുടെ ഭാഗമായി നവംബർ 12 ന് ‘മനസ്സും കാഴ്ചശക്തിയും’ എന്ന വിഷയത്തിൽ ശില്പശാല നടത്തുന്നതായിരിക്കും.

        മനസ്സും കാഴ്ചശക്തിയും തമ്മിൽ ഒട്ടേറെ ബന്ധം ഉണ്ടെന്നും, മാനസിക പിരിമുറുക്കങ്ങളും മനഃക്ലേശങ്ങളും ആണ് കാഴ്ചക്കുറവിനു പ്രധാന കാരണമെന്നും ഡോ. വില്യം ബേറ്റ്സ് എന്ന നേത്ര രോഗ വിദഗ്ദ്ധൻ നൂറു വർഷങ്ങൾക്കു മുമ്പേ കണ്ടുപിടിച്ച ഒരു വസ്തുതയാണ്. ഡോ ബേറ്റ്സിന്റെ  തത്വപ്രകാരം ഒരു രോഗിയുടെ മനസ്സിന് വിശ്രമം നൽകാൻ സാധിച്ചാൽ അത് അയാളുടെ കണ്ണുകൾക്കും, കണ്ണുകളുടെ പേശികൾക്കും, നാടി ഞരമ്പുകൾക്കും അയവ് നൽകുകയും അത് വഴി കണ്ണുകളുടെ കാഴ്ചശക്തി മെച്ചപ്പെടുത്തുവാൻ സഹായിക്കുകയും ചെയ്യും. മാത്രമല്ല കണ്ണുകൾക്കും കണ്ണിന്റെ പേശികൾക്കും വിശ്രമം നൽകിയാൽ അത് മസ്തിഷ്കത്തിനും മനസ്സിനും അയവ് വരുത്തും, അതായത് മനസ്സിന്റെ ടെൻഷനിൽ അയവ് വരുത്തും എന്നതാണ് ഡോ ബേറ്റ്സിന്റെ കണ്ടുപിടിത്തം.

         ഈ തത്വത്തെ ആസ്പദമാക്കി ലീപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 12 നു ഉച്ച കഴിഞ്ഞു 2.00 മുതൽ 5.30  വരെ കണ്ണൂർ പോലീസ് സൊസൈറ്റി ഹാളിൽ ‘മനസ്സും കാഴ്ചശക്തിയും’ എന്ന വിഷയത്തിൽ ശില്പശാല നടത്തുന്നതായിരിക്കും. മനസ്സും കാഴ്ചശക്തിയും തമ്മിലുള്ള ബന്ധവും കാഴ്ചശക്തി മെച്ചപ്പെടുത്താനുള്ള ‘ബേറ്റ്സ് മെത്തേഡ്’ എന്ന് അറിയപ്പെടുന്ന വ്യായാമ മുറകളും പഠിപ്പിക്കുകയാണ് ഈ ശില്പശാലയുടെ ഉദ്ദേശ്യം.

         ലീപ്പ് സെന്ററിലെ സൈക്കോളജിസ്റ്റായ ഡോ കെ ജി രാജേഷ് ആണ് ഈ ശില്പശാല നയിക്കുന്നത്.

         ശില്പശാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ  9388776640; 9746991061 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: