കണ്ണൂർ ദസരക്ക് കൊടിയിറങ്ങി. ആഘോഷങ്ങൾ നാടിന്റെ വൈവിധ്യം പ്രകടമാക്കുന്നു : മന്ത്രി എം ബി രാജേഷ്

ആഘോഷങ്ങൾ നാടിന്റെ വൈവിധ്യത്തെയാണ് കാണിക്കുന്നതെന്നും അവ മനുഷ്യർക്കിടയിൽ സൗഹൃദങ്ങൾ സൃഷ്ടിക്കുന്നു എന്നും തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

എന്നാൽ വൈവിധ്യങ്ങൾക്ക് മുകളിൽ കൃത്രിമമായ ഐക്യരൂപ്യം അടിച്ചേൽപ്പിക്കാനുള്ള ചില ശ്രമങ്ങളും നടക്കുന്നുണ്ട്.
മൈസൂരു ദസറ കഴിഞ്ഞാൽ ഏറ്റവും വലിയ ആഘോഷമായിരുന്ന കണ്ണൂർ ദസറ അതിന്റെ പ്രൗഡിയോടടെ തിരിച്ചുകൊണ്ടുവരാൻ കണ്ണൂർ കോർപ്പറേഷൻ നടത്തിയ പരിശ്രമങ്ങളെ അഭിനന്ദിക്കുന്നു.
കണ്ണൂർ ദസറയിലൂടെ ലഹരിക്കെതിരെ ഏറ്റെടുത്തിരിക്കുന്ന മുദ്രാവാക്യം കേരളം മുഴുവൻ ഏറ്റെടുക്കേണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടന്നുവരുന്ന കണ്ണൂർ ദസറയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂരിലെ ജനങ്ങൾക്ക് 9 ദിവസങ്ങളിലായി ആഘോഷ രാവുകൾ സമ്മാനിച്ച കണ്ണൂർ ദസറ ഇന്നലെ സമാപിച്ചു.

സമാപന സമ്മേളനത്തിൽ മേയർ അഡ്വ. ടി ഒ മോഹനൻ അധ്യക്ഷത വഹിച്ചു.

ഡോ.എം പി അബ്ദുസമദ് സമദാനി എം പി,
ടി പത്മനാഭൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.

നാടിന്റെ നന്മകൾ ഗൃഹാതുരത്വം ആയി മാറാതിരിക്കണമെന്നും അവ നന്മയായി എല്ലാകാലത്തും നിലനിൽക്കണമെന്നും ഡോ. എം പി അബ്ദുസമദ് സമദാനി എംപി പറഞ്ഞു .
വെളിച്ചം പരത്തുന്ന സമൂഹമാണ് നമുക്ക് വേണ്ടത്, വെറുപ്പിനെതിരെ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിൽ ധാർമികത നഷ്ടപ്പെട്ടാൽ കേവലം ഭൗതിക നേട്ടങ്ങൾ പറഞ്ഞു പിടിച്ചുനിൽക്കാൻ ആകില്ല എന്നും അദ്ദേഹം പറഞ്ഞു.

രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ,
കെ വി സുമേഷ് എംഎൽഎ , പ്രശസ്ത സിനിമ കളറിസ്റ്റ് ലിജു പ്രഭാകർ,
ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ, അഡ്വ.മാർട്ടിൻ ജോർജ്, അഡ്വ. അബ്ദുൽ കരീം ചെലേരി,
ഇറാം ഗ്രൂപ്പ്‌ സി ഇ ഒ അശോക് കുമാർ, കനറ ബാങ്ക് ഡിവിഷനൽ മാനേജർ റെജി ആർ ആർ എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു.

കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷരായ
പി ഷമീമ ടീച്ചർ,
എം പി രാജേഷ്, അഡ്വ. പി ഇന്ദിര, സയ്യിദ് സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ, മുസ്‌ലിഹ് മഠത്തിൽ,
ടി രവീന്ദ്രൻ, പ്രകാശൻ പയ്യനാടൻ, അഷ്റഫ് ചിറ്റുള്ളി, അഡ്വ. ചിത്തിര ശശിധരൻ,
കെ പി രജനി,
പി ആർ സ്മിത തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ചടങ്ങിൽ സ്വാഗത സംഘം ജന. കൺവീനർ കെ സി രാജൻ മാസ്റ്റർ നന്ദി പറഞ്ഞു.

തുടർന്ന് നിയാസ് കണ്ണൂർ അവതരിപ്പിച്ച വെറൈറ്റി ഡാൻസ്, ഡോ. ആര്യ ദേവി, ഡോ. പത്മജ അമർ എന്നിവർ അവതരിപ്പിച്ച ഭരതനാട്യം എന്നിവ അരങ്ങേറി.

പ്രശസ്ത ഗായകൻ അസ്ലം മുംബൈ നയിച്ച അസ്ലം നൈറ്റ് കലക്ടറേറ്റ് മൈതാനം തിങ്ങിനിറഞ്ഞ ആസ്വാദരെ ആവേശത്തിലാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: