ലോഡ്ജ് മുറികേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരം മൂന്ന് യുവാക്കൾ അറസ്റ്റിൽ

കാഞ്ഞങ്ങാട്: ലോഡ്ജ് മുറി കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വ്യാപാരംകരിവെള്ളൂർ സ്വദേശി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ.കരിവെള്ളൂർ കുണിയനിലെ റഹ്‌മാനിയ മൻസിലിലെ ടി. മുഹമ്മദ് സഫ്വാൻ (24), ചെറുവത്തൂർ പയ്യങ്കിയിലെ ആയിഷ മൻസിലിൽ എ.സി.അബ്ദുൾ ഖാദർ (29), തൃക്കരിപ്പൂർ വൾവക്കാട് സ്വദേശി ടി. പി.മുഹമ്മദ് അഫ്സൽ (25) എന്നിവരെയാണ് കാഞ്ഞങ്ങാട് ഡിവൈ.എസ് പി.പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഹൊസ്ദുർഗ് എസ്.ഐ.കെ പി .സതീശനും സംഘവും അറസ്റ്റ് ചെയ്തത്
കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന ഐ. പി. എസിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ ക്ലീൻ കാസറഗോഡിന്റെ ഭാഗമായി സ്റ്റേഷൻ പരിധിയിലെ ലോഡ്ജുകൾ കേന്ദ്രീകരിച്ചു പോലീസ് നടത്തിയ പരിശോധന യിൽ കുന്നുമ്മലിലെ ലോഡ്ജിൽ നിന്നുമാണ് മാരക മയക്കുമരുന്നായ എം.ഡി.എം.എ. യുമായി മൂന്നു പേരെയും പോലീസ് പിടികൂടിയത്.
പ്രതികളിൽ നിന്ന് 3.900 ഗ്രാം എം.ഡി.എം.എയും മയക്കു മരുന്ന് വില്പന നടത്താൻ ഉപയോഗിച്ച കെ. എൽ.. 60. എം 139 നമ്പർ ബുള്ളറ്റും പോലീസ് സംഘം പിടിച്ചെടുത്തു.റെയ്ഡിൽ എഎസ്ഐ അബുബക്കർ കല്ലായി, പോലീസ് ഉദ്യോഗസ്ഥരായ നികേഷ്, അജയൻ എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: