മരത്തിൽ നിന്ന് വീണ് തൊഴിലാളി മരണപ്പെട്ടു

ചെറുപുഴ: ഫാമിലെ ജോലിക്കിടെ അബദ്ധത്തിൽ മരത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു.കോഴിച്ചാൽ കട്ടപ്പള്ളിയിലെ പി.ജെ. ഈനാസ് (56) ആണ് മരണപ്പെട്ടത്. മീൻ തുള്ളി കട്ടപ്പള്ളിയിലെ സന്തോഷിൻ്റെ ഉടമസ്ഥതയിലുള്ള പറമ്പിൽ ചൊവ്വാഴ്ച രാവിലെ ജോലിക്ക് പോയതായിരുന്നു. വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തെരച്ചലിലാണ്. പറമ്പിലെ മരത്തിന് സമീപം കോണിയും രക്തം വാർന്ന നിലയിൽ ഈ നാസിനെയും കാണപ്പെട്ടത്.ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോലിക്കിടെ അബദ്ധത്തിൽ തെന്നി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. പരേതനായ ജോസഫ് – ഏലിയാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ.ലിസി. മക്കൾ: ദീപ്തി, ദിവ്യ, ദീപു .
സഹോദരങ്ങൾ: തെയ്യാമ്മ, ദേവസ്യ, ജോസ്, പെണ്ണമ്മ, ജോണി, സാലി ,പരേതരായ കുര്യച്ഛൻ, പാപ്പച്ചൻ, തോമസ് .ചെറുപുഴ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.