മന്ത്രി കടന്നപ്പള്ളിയെ മുൻനിർത്തി സി പി എം രാഷ്ട്രീയം കളിക്കുന്നു: അഡ്വ. ടി.ഒ.മോഹനൻ

1 / 100

 

കണ്ണൂർ: മന്ത്രി കടന്നപ്പള്ളിയെ മുന്നിൽ നിർത്തി സി പി എം രാഷ്ട്രീയം കളിക്കുകയാണെന്ന് കോർപറേഷൻ കോൺഗ്രസ് പാർലമെൻ്ററി പാർട്ടി നേതാവ് അഡ്വ. ടി.ഒ.മോഹനൻ.
ഭരണമില്ലായ്മയും ദുർഭരണവും കൊണ്ട് വികസനം മുരടിച്ച കണ്ണൂർ കോർപ്പറേഷന് ഉണ്ടായ ശാപമോക്ഷമാണ് കോർപ്പറേഷനിലെ ഭരണമാറ്റം.
കണ്ണൂർ മുനിസിപ്പാലിറ്റി ഭരണ സമിതി പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനമല്ലാതെ ഇടത് ഭരണത്തിൽ ഒന്നും ചെയ്തിട്ടില്ല.
അമൃത് പദ്ധതി എൽ ഡി എഫ് കൊണ്ട് വന്നതല്ല.
മുനിസിപ്പാലിറ്റി ഭരണ സമിതി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സഹായത്തോടെ നേടിയെടുത്തതാണ്.
കോർപ്പറേഷൻ ഭരണ സമിതി മന്ത്രിയെയോ സർക്കാർ സംവിധാനത്തെയോ അവഗണിച്ചിട്ടില്ല.
മറിച്ച് സർക്കാരും കണ്ണൂർ മണ്ഡലം എം എൽ എ ആയ മന്ത്രിയും കോർപ്പറേഷനെയും മേയറെയും അവഗണിക്കുകയാണ് ചെയ്യുന്നത്.
സമീപ ദിവസങ്ങളിൽ നടന്ന പല പരിപാടികളും കോർപ്പറേഷനെയോ മേയറേയോ അറിയിക്കാതെ സിപിഎം കൗൺസിലർമാരുടെ ഡിവിഷനുകളിൽ മന്ത്രി നേരിട്ട് പരിപാടികൾ നടത്തുകയാണ്.
അമൃത് പദ്ധതി കേന്ദ്ര പദ്ധതി ആണ്. കേന്ദ്ര പദ്ധതിയിൽ ഉദ്ഘാടകനായി സ്ഥലം എം.പി യെ നിശ്ചയിച്ചാൽ പ്രോട്ടോക്കോൾ പ്രകാരം മന്ത്രിയെ എങ്ങിനെ പങ്കെടുപ്പിക്കും.
വർഷങ്ങളായി പ്രവർത്തി ആരംഭിക്കാതെ അനാഥമായിക്കിടന്ന പദ്ധതികൾ ഏറ്റെടുത്ത് പൂർത്തീകരിച്ച് പൊതു ജനങ്ങൾക്ക് തുറന്ന് കൊടുക്കുമ്പോൾ അതിനെതിരെ വില കുറഞ്ഞ പ്രസ്താവനയുമായി രംഗത്ത് വരുന്ന ഇടതുപക്ഷം സ്വന്തം വീഴ്ചകൾ മറച്ചുവെക്കാൻ വൃഥാ വ്യായാമം നടത്തുകയാണ്.
കുറഞ്ഞ സമയത്തിനുള്ളിൽ ഒട്ടേറെ പദ്ധതികൾ ഏറ്റെടുത്ത് പൂർത്തീകരിക്കാൻ യുഡിഎഫ് ഭരണസമിതിക്ക് സാധിച്ചു.
വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ വമ്പൻ പരാജയം ഏറ്റ് വാങ്ങേണ്ടി വരുമെന്ന ഭീതിയാണ് ഇടതുപക്ഷത്തെ ഇത്തരമൊരു ആരോപണത്തിന് പ്രേരിപ്പിക്കുന്നത്.
4 വർഷത്തെ എൽഡിഎഫ് ഭരണകാലയളവിനുള്ളിൽ ഒരു തവണ പോലും അഴീക്കോട് എം എൽ എ കെ.എം ഷാജിയെ ഒരാശംസാ പ്രാസംഗികനായിപ്പോലും വിളിക്കാത്തവരാണ് ഇപ്പോൾ പുതിയ വാദവുമായി രംഗത്ത് വന്നിരിക്കുന്നതെന്നും ടി.ഒ.മോഹനൻ ചൂണ്ടിക്കാട്ടി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: