തില്ലങ്കേരി ഗ്രാമപഞ്ചായത്ത് എംസിഎഫ് കെട്ടിടം ഉദ്ഘാടനം ചെയ്തു

4 / 100

തിലങ്കേരി ഗ്രാമപഞ്ചായത്തില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പുതിയ സംവിധാനമായി. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍  നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള അജൈവ മാലിന്യങ്ങള്‍ തരം തിരിച്ച് സൂക്ഷിക്കുന്നതിനായി നിര്‍മ്മിച്ച എം സി എഫ്  കെട്ടിടത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പിസുഭാഷ് നിര്‍വ്വഹിച്ചു.
തില്ലങ്കേരി ഗ്രാമപഞ്ചായത്തിന്റെ ശുചിത്വ പദവി പ്രഖ്യാപനത്തിന് മുന്നോടിയായാണ് മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്ററിന്റെ (എംസിഎഫ്) കെട്ടിടോദ്ഘാടനം നടത്തിയത്.
ഹരിത കേരളം മിഷന്റെ നിര്‍ദേശാനുസരണം ശുചിത്വമിഷന്‍ ഫണ്ടി നിന്നും 15 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ പ്ലാസ്റ്റിക് മാലിന്യം തരംതിരിച്ച് സൂക്ഷിക്കുന്നതിനുള്ള സൗകര്യത്തിനൊപ്പം ഹരിത കര്‍മ്മ സേനക്കായി ഓഫീസും സഞ്ജീകരിച്ചിട്ടുണ്ട്. തരംതിരിച്ച മാലിന്യം ബെയ്‌ലിംഗ് ചെയ്യുന്നതിനായി ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ ആര്‍ആര്‍എഫ് കെട്ടിടത്തിന്റെ ഉദ്ഘാടനവും കഴിഞ്ഞ ദിവസം തില്ലങ്കേരി വ്യവസായ കേന്ദ്രത്തില്‍ നടന്നിരുന്നു.
വൈസ് പ്രസിഡണ്ട് സി ഷൈമ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി അശോകന്‍ മലപ്പിലായി, പി കെ രാജന്‍, പി കെ ശ്രീധരന്‍, വി ഇ ഒ ജെയിംസ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: