സ്വര്‍ണക്കടത്ത്; കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്‌നാ സുരേഷിന് ജാമ്യം

4 / 100

കൊച്ചി: സ്വർണക്കടത്തുകേസിൽ സ്വപ്ന സുരേഷിന് ജാമ്യം. കസ്റ്റംസ് അന്വേഷിക്കുന്ന കേസിലാണ് സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. എൻ.ഐ.എ.കേസ് നിലനിൽക്കുന്നതിനാൽ സ്വപ്നയ്ക്ക് പുറത്തിറങ്ങാൻ കഴിയില്ല.

സ്വർണക്കടത്തുകേസിൽ ആദ്യം കസ്റ്റംസ് ആണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ രണ്ടുതവണ നേരത്തേ എക്കണോമിക് ഒഫൻസ് കോടതിയിൽ നൽകിയിരുന്നു. അതുരണ്ടും തള്ളിയിരുന്നു. പിന്നീട് നൽകിയ ജാമ്യാപേക്ഷയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.

എന്നാൽ എൻ.ഐ.എ.രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ സ്വപ്നയ്ക്ക് പുറത്തിറങ്ങാനാകില്ല. സ്വപ്നയക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്വർണക്കടത്തുകേസിലെ പതിനേഴ് പ്രതികളിൽ പത്തുപേർക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: