മാഹി അഴിയൂരിൽ 42 പേർക്ക് കോവിഡ്; ഫീൽഡ് പരിശോധനയിൽ എട്ട് കേസുകൾ രജിസ്റ്റർ ചെയ്തു

2 / 100

അഴിയൂരിൽ കഴിഞ്ഞദിവസം 94 പേർക്ക് നടത്തിയ ആർ.ടി.പി.സി.ആർ ടെസ്റ്റിൽ 42 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് പതിനഞ്ചാം വാർഡിൽ 15 കേസുകൾ, രണ്ടാം വാർഡിൽ ആറു കേസുകൾ, 8,12,14 എന്നീ വാർഡുകളിൽ മൂന്ന് കേസുകളും, 3,13,16 വാർഡുകളിൽ രണ്ടു കേസുകളും 5,7,9,11,17,18 എന്നീ വാർഡുകളിൽ ഓരോ കേസും ആണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 113 കേസുകൾ പഞ്ചായത്തിലുണ്ട്. 15 പേർ പഞ്ചായത്ത് എഫ് എൽ ടി സി യിൽ ഉണ്ട്. രോഗികളുടെ എണ്ണം സമ്പർക്കത്തിലൂടെ വ്യാപിക്കുന്നതിനാൽ പഞ്ചായത്തും പോലീസും സംയുക്ത പരിശോധന ശക്തമാക്കി. ഇന്നലെ നടത്തിയ പരിശോധനയിൽ എട്ട് കേസുകൾ രജിസ്റ്റർ ചെയ്തു. മനയിൽ മുക്ക്, വട്ടക്കണ്ടി പാറ, എരിക്കിൻചാൽ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ കൂട്ടംകൂട്ടമായി നിൽക്കുന്നവർക്ക് എതിരെയും ബീച്ചിൽ കളിച്ചുകൊണ്ടിരിക്കുന്നവർക്കെതിരെയും നടപടി സ്വീകരിച്ചു. ജനങ്ങൾക്ക് പൊതു അവബോധം ഉണ്ടാക്കുന്നതിന് മൈക്ക് അനൗൺസ്മെന്റ് നടത്തി. കുട്ടികളിലെ മാനസിക പ്രശ്നം ഉൾപ്പെടെയുള്ള വിദ്യാഭ്യാസ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് സ്കൂൾ പ്രധാന അധ്യാപകരുടെയും, പിടിഎ പ്രസിഡണ്ട്മാരുടെയും, ജനപ്രതിനിധികൾ എന്നിവരുടെയും യോഗം നാളെ 06.10.2020 ന് ഓൺലൈനായി ചേരുന്നതാണ്. നിരീക്ഷണത്തിൽ കഴിയവേ പുറത്തിറങ്ങിയ അഞ്ചാം വാർഡിലെ ഒരാളെ വീട്ടിൽ കൊണ്ടാക്കി താക്കീത് നൽകി. കല്ലാമലയിൽ പോസിറ്റീവ് രോഗി റിസൾട്ട് വന്നതിനുശേഷം പുറത്തിറങ്ങിയത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഒമ്പതാം വാർഡ് ബ്രിഗേഡിയറുടെ സഹായത്തോടെ എഫ്.എൽ.ടി.സിയിലേക്ക് മാറ്റി
ചൊവ്വാഴ്ച ആൻറിജൻ ടെസ്റ്റ് പ്രാഥമിക പട്ടികയിൽ ഉള്ളവർക്ക് വേണ്ടി നടത്തുന്നതാണ്. ചോമ്പാൽ ഹാർബറിൽ പ്രത്യേക മൊബൈൽ ടെസ്റ്റ് നടത്തുന്നതിന് വേണ്ടി ജില്ലാ കലക്ടർക്ക് പ്രൊപ്പോസൽ നൽകി. രാത്രികാല സ്ക്വാഡ് ഇന്നുമുതൽ പഞ്ചായത്തിൽ പ്രവർത്തിക്കുന്നതാണ്. സ്ക്വാഡ് പ്രവർത്തനത്തിന് പഞ്ചായത്ത് സെക്രട്ടറി ഷാഹുൽഹമീദ്, ചോമ്പാല പോലീസ്, എസ് ഐ മാരായ എം.അബ്ദുൽസലാം, എം.എം വിശ്വൻ, അധ്യാപകൻ മാരായ കെ.പി.പ്രീജിത്ത് കുമാർ, കെ ദീപു രാജ്, കെ സജേഷ് കുമാർ, ആർ പി റിയാസ് ബ്രിഗേഡ്മാരായ എൻ പി മഹേഷ് ബാബു, ഷാജി കോളരാട്, ഉനൈസ് മാളിയേക്കൽ ,അനൂപ് വടകണ്ടി എന്നിവർ പങ്കെടുത്തു. നിലവിൽ 2,9,,14, 15 എന്നി വാർഡുകൾ പൂർണ്ണമായും കൺറ്റെയിൻമെൻ്റ് സോണിലാണ് ഉള്ളത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: