ബി.ജെ.പി ഭരണത്തിൽ രാജ്യത്ത് ജനാധിപത്യവും പൗരാവകാശവും ഇല്ലാതാവുന്നു; കെ.സി.ജോസഫ് എം. എൽ എ

4 / 100

നരേന്ദ്രമോദിയുടെയും ബിജെപിയുടെയും ഭരണത്തിൻകീഴിൽ രാജ്യത്ത് ജനാധിപത്യവും പൗരാവകാശങ്ങളും ഇല്ലാതാവുകയാണെന്നും രാജ്യത്തെ ജനങ്ങൾക്ക് നീതി ലഭ്യമാക്കാനാണ് കോൺഗ്രസ് ശക്തമായ സമരവുമായി രംഗത്ത് വരാൻ തീരുമാനിച്ചിട്ടുള്ള തെന്നും കോൺഗ്രസ്  രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി ജോസഫ് എം.എൽ എ പറഞ്ഞു.

കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം ഡിസിസി പ്രസിഡന്റിന്റെയും കെപിസിസി ഭാരവാഹികളുടെയും നേതൃത്വത്തിൽ ഡി.സി.സി ഓഫീസിൽ നടത്തിയ സത്യാഗ്രഹ സമരത്തിന്റെ  ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയുടെ ഭരണത്തിൽ പൗരാവകാശങ്ങൾ ഹനിക്കപ്പെടുന്നതോടൊപ്പം  സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നതുമുൾപ്പെടെ നീതിന്യായവ്യവസ്ഥ പോലും കാഴ്ചക്കാർ ആകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഹാത്രസിലെ പെൺകുട്ടിയുടെ വേദന ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികളുടെ വേദനയാണെന്നും ആ പെൺകുട്ടിക്ക് ഉണ്ടായ അതിക്രൂരമായ അനുഭവവും പെൺകുട്ടിയുടെ മൃതശരീരം മാതാപിതാക്കളെ ഒരുനോക്ക് കാണാൻ പോലും അനുവദിക്കാതെ അർദ്ധരാത്രിയിൽ കത്തിച്ചുകളഞ്ഞതും രാജ്യത്തിനാകെ തീരാകളങ്കമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹാത്രസിലെ ദാരുണ സംഭവത്തിന് കൂട്ടുന്നത് ജില്ലാ മജിസ്ടേറ്റ് കൂടിയായ ജില്ലാ കളക്ടർ ആയിരുന്നു എന്നുള്ളത് നിയമവാഴ്ച്ച പൂർണമായും തകർന്നിരിക്കുന്നു എന്നതിന്റെ തെളിവാണ്.

ഇതിനെതിരെ ശബ്ദിക്കാൻ കോൺഗ്രസ് അല്ലാതെ മറ്റാരും രംഗത്ത് വരുന്നില്ല. ആ വേദന ഏറ്റുവാങ്ങിയാണ് രാഹുൽഗാന്ധി സമര രംഗത്ത് വരുന്നത്.

രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ മുപ്പതോളം എംപിമാർ ഹാത്രസിലേക്ക് പോകുമ്പോൾ അവരെ ഭരണകൂടം തടഞ്ഞുവച്ചത് ശരിയായ നടപടിയായിരുന്നില്ല.

സഞ്ചാര സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന നൽകുന്ന സ്വാതന്ത്ര്യമാണ് ആ സ്വാതന്ത്ര്യം എംപിമാർക്ക് പോലും നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നത്

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്ത് വന്നത് കൊണ്ടാണ് ഹാത്രസ് സംഭവത്തിന് ദേശീയ പ്രാധാന്യം ഉണ്ടായത്. പ്രിയങ്ക ഗാന്ധിയെ പോലെ സമാദരണീയയായ നേതാവിനോട് പോലീസ് കാണിച്ച മര്യാദയില്ലാത്ത പെരുമാറ്റം ഇന്ത്യക്കാകെ അപമാനകരമാണെന്നും

പ്രിയങ്ക ഗാന്ധിയോട്  മോശമായി പെരുമാറിയ പോലീസ് ഓഫീസർക്കെതിരെ നടപടിയെടുക്കാൻ ഉത്തർപ്രദേശ് സർക്കാർ തയ്യാറായിട്ടില്ലെന്നും കെ.സി ജോസഫ് എം.എൽ എ പറഞ്ഞു.

ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി അധ്യക്ഷത വഹിച്ചു.

കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ വി.എ നാരായണൻ, മാർട്ടിൻ ജോർജ്ജ്, അഡ്വ.സോണി സെബാസ്റ്റ്യൻ,സജീവ് മാറോളി , അഡ്വ. സജീവ് ജോസഫ്,സെക്രട്ടറിമാരായ എം പി മുരളി,ഡോ.കെ വി ഫിലോമിന തുടങ്ങിയവർ നേതൃത്വം നല്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: