ഭക്ഷ്യവിഷബാധയേറ്റ്‌ വിദ്യാർത്ഥിനി ആശുപത്രിയിൽ

ശിവപുരം: സെന്റ് തോമസ് കോളേജ് ഓഫ് എന്ജിനീറിങ് ആൻഡ് ടെക്നോളജി ശിവപുരം കോളേജ് വുമണ്സ്‌ ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച് ഭഷ്യവിഷബാധ ഏറ്റ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കമ്പ്യൂട്ടർ സയൻസ് മൂന്നാം വർഷ വിദ്യാർത്ഥിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കോളേജിൽ കൊടുത്തുവരുന്ന ഉച്ചഭക്ഷണം തന്നെയാണ് രാത്രിയിലും ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് നൽകിവരുന്നത്. പലപ്പോഴായി പഴകിയതും പൂത്തതുമായ ഭക്ഷണം കഴിക്കേണ്ട സാഹചര്യം വരെ ഉണ്ടായിട്ടുണ്ടെന്നും വിദ്യാർഥികൾ പറയുന്നു.ആറോളം വിദ്യാർത്ഥികൾക്ക് ഒരാഴ്ചയോളം നീണ്ടുനിന്ന ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടും കോളേജ് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും യാതൊരു നടപടികളും ഉണ്ടാകാത്തതിനെത്തുടർന്ന് സെന്റ് തോമസ് കോളേജ് സ്റ്റുഡന്റ്‌സ് യൂണിയന്റെയും എസ്‌ എഫ് ഐ യൂണിറ്റിന്റെയും കൂട്ടായുള്ള ഇടപെടൽ മൂലം പോലീസ് മേധാവികളും തുടർന്ന് ഫുഡ് സേഫ്റ്റി ഡിപ്പാർട്മെന്റും കോളേജിൽ എത്തുകയും പ്രിൻസിപ്പലുമായി ചർച്ച നടത്തുകയും ചെയ്തു. കാന്റീൻ ശോചനീയാവസ്ഥ അധികൃതർ നേരിൽ കണ്ട് ബോധ്യപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: