റോഡുകൾ നവീകരിക്കും -കെ.സി.ജോസഫ് എം.എൽ.എ

ശ്രീകണ്ഠപുരം: കഴിഞ്ഞവർഷത്തെ പ്രളയക്കെടുതിമൂലം യാത്രായോഗ്യമല്ലാതായ ഇരിക്കൂർ മണ്ഡലത്തിലെ റോഡുകൾ നവീകരിക്കുമെന്ന് കെ.സി.ജോസഫ് എം.എൽ.എ. അറിയിച്ചു.12 ഗ്രാമീണറോഡുകളുടെ നവീകരണത്തിന് 1.2 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഓരോ റോഡിന്റെയും നവീകരണത്തിന് 10 ലക്ഷം രൂപ വീതം നൽകും. ഉളിക്കൽ പഞ്ചായത്തിലെ കാലാങ്കി-ഹരിജൻ കോളനി റോഡ്, പേരട്ട-ശാന്തിമുക്ക്-മട്ടിണി റോഡ്, കതുവാപ്പറമ്പ്-കൊരയങ്ങ കോളനി റോഡ്‌, ആലക്കോട് പഞ്ചായത്തിലെ ആനത്താംവളപ്പ്-പീക്കാച്ചേരി-ചെറുപാറ റോഡ്, ഒറ്റത്തൈ-പെരുമുണ്ട റോഡ്, പയ്യാവൂർ പഞ്ചായത്തിലെ ചീത്തപ്പാറ-അഞ്ചുതെങ്ങ് റോഡ്, നടുവിൽ പഞ്ചായത്തിലെ പുലിക്കുരുമ്പ-വേങ്കുന്ന് ബൈപ്പാസ് റോഡ്, വെള്ളാട്-വട്ടിമരുത് റോഡ്, ചെങ്ങളായി പഞ്ചായത്തിലെ ചെങ്ങളായി-തൈക്കടവ് റോഡ്, ശ്രീകണ്ഠപുരം നഗരസഭയിലെ ചോന്നമ്മകോട്ടം-എള്ളരിഞ്ഞി റോഡ്, ഉദയഗിരി പഞ്ചായത്തിലെ നരിയംകുണ്ട്-പെരുമുണ്ടമല -ആനക്കുഴി റോഡ്, ഇരിക്കൂർ പഞ്ചായത്തിലെ വി.കെ.എസ്. റോഡ് എന്നീ റോഡുകളാണ് നവീകരിക്കുന്നതെന്ന് എം.എൽ.എ. അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: