മാഹിപള്ളി തിരുനാൾ: നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

മയ്യഴി: മാഹി സെയ്ന്റ് തെരേസാ തീർഥാടനകേന്ദ്രത്തിലെ തിരുനാളിന്റെ ഭാഗമായി താത്‌കാലിക വ്യാപാരസ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിൽ നഗരസഭ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.വ്യാപാര ലൈസൻസ് ഇല്ലാതെ കച്ചവടം നടത്താൻ അനുവദിക്കില്ല. വഴിയോര നടപ്പാതയും റോഡും വ്യാപാരത്തിന് ഉപയോഗിക്കാൻ അനുവദിക്കില്ല. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഒഴിവാക്കണം. വ്യാപാരികൾ മാലിന്യം തരംതിരിച്ച് ചാക്കുകളിൽ സൂക്ഷിക്കുകയും നഗരസഭാ വാഹനത്തിന് കൈമാറുകയും ചെയ്യണം. മുഴുവൻ പെട്രോൾപമ്പുകളും തീർഥാടകർക്ക് ഉപയോഗിക്കാൻ ശുചിമുറികൾ തുറന്ന് നൽകണം. സൂചകബോർഡുകൾ സ്ഥാപിക്കണം. മദ്യവ്യാപാരികൾ ഉപഭോക്താക്കൾക്ക് ശുചിമുറി സൗകര്യം നൽകണമെന്നും നഗരസഭാ കമ്മിഷണർ അഭ്യർഥിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: