കാക്കയിടിച്ച്‌ എന്‍ജിന്‍ തകരാറായി; മാവേലി എക്സ്പ്രസ് ഒന്നരമണിക്കൂര്‍ നിര്‍ത്തിയിട്ടു

തലശ്ശേരി: കാക്കയിടിച്ച്‌ എന്‍ജിന്‍ തകരാറായതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസ് തീവണ്ടി ഒന്നരമണിക്കൂറോളം തലശ്ശേരി സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. കണ്ണൂരില്‍നിന്നെത്തിച്ച പകരം എന്‍ജിന്‍ ഘടിപ്പിച്ചാണ് യാത്ര പുനരാരംഭിച്ചത്.
പുലര്‍ച്ചെ 4.55-ന് തലശ്ശേരി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് എന്‍ജിനെ വൈദ്യുതിക്കമ്ബിയുമായി ബന്ധിപ്പിക്കുന്ന ഭാഗമായ പാന്റോഗ്രാഫ് കാക്കയിടിച്ച്‌ തകരാറിലായത്.
ഇതിനിടെ 5.30-ന് ഒന്നാമത്തെ പ്ലാറ്റ്‌ഫോമിനോടുചേര്‍ന്നുള്ള പാളത്തില്‍വരേണ്ട ചെന്നൈ-മംഗളൂരു വണ്ടി മധ്യത്തിലെ പാളത്തിലേക്ക് കടത്തിവിട്ടു. ഈവണ്ടിയിലേക്ക് പ്ലാറ്റ്‌ഫോമില്‍നിന്ന് ഒന്നാമത്തെ പാളത്തിലേക്കിറങ്ങിമാത്രമേ കയറാനാകുകയുള്ളൂ. യാത്രക്കാരുടെ സൗകര്യം പരിഗണിച്ച്‌ 10 മിനിറ്റ്‌ നിര്‍ത്തിയിട്ട്, എല്ലാവരും കയറിയെന്നുറപ്പാക്കിമാത്രമാണ്‌ ഈ വണ്ടി സ്റ്റേഷന്‍ വിട്ടത്‌.
കണ്ണൂരില്‍നിന്ന് ഡീസല്‍ എന്‍ജിനെത്തിച്ച്‌ ഘടിപ്പിച്ച്‌ 6.35-ന് മാവേലി യാത്രതുടര്‍ന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: